ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കശ്മീര്‍ പൊലീസ് സേനാംഗത്തിന് വീരമൃത്യു. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊല്ലപ്പെട്ടു. ഇന്നലെ(ജൂണ്‍ 27) രാത്രി 11 മണിയോടെയാണ് ആക്രമണം. അവന്തിപോരയിലെ ഫയാസിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പുല്‍വാമയില്‍ ഭീകരാക്രമണം; പൊലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു
അവന്തിപോര മേഖലയിലാണ് ആക്രമണമുണ്ടായത്.
പുല്‍വാമയില്‍ ഭീകരാക്രമണം ; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു
Also Read: ജമ്മുവിലെ ഇരട്ട സ്ഫോടനം : സമഗ്രാന്വേഷണം ആരംഭിച്ച് പൊലീസ്
ഫയാസിനെയും ഭാര്യയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മകള്‍ ചികിത്സയിലാണ്. മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയില്‍ ഇന്നലെ(ജൂണ്‍ 27) ഉണ്ടായ ഡ്രോണ്‍ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇത്.