ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൗത്ത് കശ്‌മീരിലെ നഗ്ബേരന്‍-ടര്‍സര്‍ വനപ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാസേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്‌ച രാവിലെ സേന ആ പ്രദേശം വളയുകയും പരിശോധന നടത്തുകയും ചെയ്‌തു.
പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ - encounter between security forces militants news
ഏറ്റുമുട്ടല്‍ സൗത്ത് കശ്‌മീരിലെ നഗ്ബേരന്‍-ടര്‍സര്‍ വനപ്രദേശത്ത്
![പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ പുല്‍വാമ പുല്‍വാമ വാര്‍ത്ത പുല്‍വാമ ഏറ്റുമുട്ടല്‍ വാര്‍ത്ത പുല്‍വാമ സുരക്ഷ സേന ഏറ്റുമുട്ടല്‍ വാര്‍ത്ത സുരക്ഷ സേന ഭീകരര്‍ ഏറ്റുമുട്ടല്‍ വാര്‍ത്ത കശ്‌മീര്‍ ഏറ്റുമുട്ടല്‍ വാര്‍ത്ത pulwama encounter news encounter broke out pulwama news encounter between security forces militants news jammu kashmir encounter news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12627998-463-12627998-1627703623938.jpg)
പുല്‍വാമയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
Also read: ശ്രീലങ്കൻ അഭയാർഥികൾ അനധികൃത കുടിയേറ്റക്കാരെന്ന് കേന്ദ്ര സർക്കാർ
പരിശോധനയ്ക്കിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് സേന പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.