ശ്രീനഗര്‍:പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. തെക്കൻ കശ്മീർ ജില്ലയിലെ പഹൂ ഗ്രാമത്തിൽ ഞായറാഴ്‌ചയാണ് (24 ഏപ്രില്‍ 2022) സംഘര്‍ഷം ഉണ്ടായത്. നിരോധിത ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്‌ബയുമായി ബന്ധമുള്ള മൂന്ന് ഭീകരരെയാണ് വധിച്ചതെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.
പുല്‍വായില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ കൊന്ന് സൈന്യം - Kashmir Zone Police
മൂന്ന് ദിവസം മുന്‍പ് ബാരാമുള്ള ജില്ലയില്‍ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ യൂസഫ് കാന്ത്രൂ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉണ്ടായത്
പുല്‍വായില്‍ സൈന്യവുും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്നെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന പ്രദേശം വളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ദിവസം മുന്‍പാണ് ബാരാമുള്ള ജില്ലയിലെ പരസ്വാനി മേഖലയില്‍ നിന്ന് ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ യൂസഫ് കാന്ത്രൂ കൊല്ലപ്പെട്ടത്.
Also read:കുല്‍ഗാം ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ജെയ്‌ഷ മുഹമ്മദ് ഭീകരരെ വധിച്ചു