കാബൂള്‍:പ്രശസ്ത ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്സിനു വേണ്ടി കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നടന്ന അപകടത്തിലായിരുന്നു മരണം. അഫ്ഗാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു - photojournalist killed in Afghanistan
റോയിട്ടേഴ്സിന് വേണ്ടി കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു മരണം

ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു
പാകിസ്ഥാനും അഫ്ഗാനിസ്താനും ഏറ്റുമുട്ടുന്ന പ്രദേശമാണ് സ്പിന്‍ ബൊല്‍ദാക്. സ്പിന്നില്‍ നിന്നും അടുത്തിടെ സിദ്ദിഖി പങ്കുവച്ച ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. 2007ല്‍ ജാമിയ മിലിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇക്കണോമിക്സ് ബിരുദം നേടിയ അദ്ദേഹം ദൃശ്യമാധ്യമ രംഗത്തായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2010ഓടെ ഫോട്ടോ ജേണലിസിത്തിലേക്ക് കടക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Last Updated : Jul 17, 2021, 10:38 AM IST