പുതുക്കോട്ട: തച്ചൻകുറിശ്ശിയിൽ ജെല്ലിക്കെട്ടിനിടെ അപകടം. 44 പേർക്ക് പരിക്കേറ്റു. പോര് കാളകളെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുരമല്ല.
തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം; 44 പേർക്ക് പരിക്ക് - ജെല്ലിക്കെട്ട് കാളകള്‍
600 കാളകളും 300 മത്സരാർഥികളുമാണ് മത്സരത്തിൽ പങ്കെടുത്തത്

ജെല്ലിക്കെട്ടിനിടെ അപകടം
പുതുക്കോട്ട ജില്ലയിലെ ആദ്യ ജെല്ലിക്കെട്ട് മത്സരമാണ് തച്ചൻകുറിശ്ശിയിൽ നടന്നത്. ആവേശ പോരിൽ 600 കാളകളും 300 മത്സരാർഥികളും പങ്കെടുത്തു. രണ്ട് ഡോസ് വാക്‌സിന് പുറമെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജാരാക്കുന്നവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അനുവാദം. തമിഴ്‌നാട് നിയമ മന്ത്രി രഘുപതി മത്സരം ഉദ്ഘാടനം ചെയ്‌തു.