പുതുച്ചേരി: പുതുച്ചേരിയിൽ 108 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35,429 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 597 ആയി. 66 കാരനാണ് മരിച്ചത്.
പുതുച്ചേരിയിൽ 108 പേർക്ക് കൂടി കൊവിഡ് - പുതുച്ചേരി കൊവിഡ് മരണം
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35,429. ആകെ മരണസംഖ്യ 597
1
419 പേർ കൂടി രോഗമുക്തി നേടി. 2,129 പേർ ചികിത്സയിൽ തുടരുമ്പോൾ ആകെ 32,703 പേർ രോഗമുക്തരായി. മരണനിരക്ക് 1.69 ശതമാനവും രോഗമുക്തി നിരക്ക് 92.31 ശതമാനവുമാണ്. 3.21 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിൽ 2.82 ലക്ഷം സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയി. കാരയ്ക്കലിൽ 13, യാനത്ത് 12, മാഹിയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു.