പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 24 മണിക്കൂറിനിടയിലെ കൊവിഡ് കേസുകളിൽ കുറവ്. ശനിയാഴ്ച രാവിലെ 10 മണി വരെ 613 പുതിയ കൊവിഡ് കേസുകളാണ് പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,08,439 ആയി. പുതുച്ചേരി, മാഹി, കാരയ്ക്കൽ, യാനം മേഖലകളിലായി 9086 സാംപിളുകളാണ് 24 മണിക്കൂറിനിടയിൽ പരിശോധിച്ചത്.
പുതുച്ചേരിയിൽ മാത്രം 470 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കാരയ്ക്കൽ-106, യാനം-21, മാഹെ-16 എന്നിങ്ങനെയാണ് കൊവിഡ് കണക്കുകൾ. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 8783 ആണ്. ഇതിൽ 1325 കൊവിഡ് ബാധിതർ ആശുപത്രികളിലും 7458 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. 12 പേർ കൂടി കൊവിഡ് ബാധിച്ച് മരണമടഞ്ഞതോടെ ആകെ കൊവിഡ് മരണം 1613 ആയി. 38നും 82നുമിടയിൽ പ്രായമുള്ളവരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 98043 പേർ ഇതുവരെ കൊവിഡ് മുക്തരായി.