പുതുച്ചേരി: കേന്ദ്രഭരണ പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 640 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,09,079 ആയി. 9,215 സാമ്പിളുകൾ പരിശോധിച്ചതിലാണ് 6.95 ശതമാനം പോസിറ്റിവിറ്റി നിരക്ക് കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടർ എസ് മോഹൻ കുമാർ അറിയിച്ചു. പുതിയ കേസുകളിൽ പുതുച്ചേരി -470, കാരക്കൽ -136, മാഹി -19, യാനം -15 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.
പുതുച്ചേരിയിൽ 640 പേർക്ക് കൂടി കൊവിഡ്; 15 മരണം - covid
8,270 ആക്‌ടിവ് കേസുകളാണ് പ്രദേശത്തുള്ളത്. ആകെ രോഗമുക്തരായവരുടെ എണ്ണം 99,181 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,628 ആയി ഉയർന്നു. അതേസമയം 8,270 ആക്‌ടിവ് കേസുകളാണ് പ്രദേശത്തുള്ളത്. ഇവയിൽ 1,236 പേർ ആശുപത്രിയിലും 7,034 പേർ വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു. 1,138 കൂടി രോഗം രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 99,181 ആയി ഉയർന്നു. 11.03 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിൽ 9.51ലക്ഷം സാമ്പിളുകളാണ് നെഗറ്റീവ് ആയത്. നിലവിൽ 35,112 ആരോഗ്യപ്രവർത്തകർക്കും 22,413 മുൻനിര തൊഴിലാളികൾക്കും വാക്‌സിൻ നൽകിയിട്ടുള്ളതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.