പുതുച്ചേരി: പുതുച്ചേരിയിൽ പുതിയതായി 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,748 ആയി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കൊവിഡ് മരണസംഖ്യ 626 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 25 പേർ രോഗമുക്തി നേടിയതോടെ പുതുച്ചേരിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 345 ആയി കുറഞ്ഞിട്ടുണ്ട്.
പുതുച്ചേരിയിൽ 36 പുതിയ കൊവിഡ് ബാധിതർ - പോണ്ടി കൊറോണ വാർത്ത
പുതുച്ചേരിയിലെ മരണനിരക്ക് 1.66 ശതമാനവും രോഗമുക്തി നിരക്ക് 97.43 ശതമാനവുമാണ്
പുതുച്ചേരിയിൽ 36 പുതിയ കൊവിഡ് ബാധിതർ
പുതുച്ചേരിയിലെ മരണനിരക്ക് 1.66 ശതമാനവും രോഗമുക്തി നിരക്ക് 97.43 ശതമാനവുമാണ്. ഇതുവരെ മൊത്തം 4.53 ലക്ഷം സാമ്പിളുകൾ പുതുച്ചേരിയിൽ നിന്ന് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.