പുതുച്ചേരി:പുതുച്ചേരിയിൽ 54 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 101 പേർ രോഗമുക്‌തരായി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പുതുച്ചേരിയിലെ ആകെ കേസുകളുടെ എണ്ണം 36,585 ആണ്. ഇതുവരെ 601 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 35,355 ആയി. പുതുച്ചേരിയിൽ നിലവിൽ 621 സജീവ കൊവിഡ് കേസുകളാണുള്ളത്.
പുതുച്ചേരിയിൽ 54 പേർക്ക് കൂടി കൊവിഡ്
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ കൊവിഡ് ബാധിതർ 90 ലക്ഷം കവിഞ്ഞു. തുടർച്ചയായി പതിമൂന്നാമത്തെ ദിവസവും ഇന്ത്യയിൽ 50,000ത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.