പുതുച്ചേരി:പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 37,995 ആയി ഉയർന്നു. 48 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കാരൈക്കലിലെ സർക്കാർ ആശുപത്രിയിൽ 77കാരൻ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 631 ആയി. 24 മണിക്കൂറിനുള്ളിൽ 43 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
പുതുച്ചേരിയിൽ 37,995 കൊവിഡ് ബാധിതർ - പുതുച്ചേരി കൊവിഡ് മരണം
പുതുച്ചേരിയിലെ ആകെ മരണസംഖ്യ 631
പുതുച്ചേരിയിൽ 37,995 കൊവിഡ് ബാധിതർ
ആകെ 37,005 പേർ രോഗമുക്തി നേടിയപ്പോൾ 359 പേർ ചികിത്സയിൽ തുടരുന്നു. ഇതുവരെ 4.73 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. 2,023 സാമ്പിളുകളാണ് പുതിയതായി പരിശോധിച്ചത്. പുതുച്ചേരിയിലെ മരണനിരക്ക് 1.66 ശതമാനവും രോഗമുക്തി നിരക്ക് 97.39 ശതമാനവുമാണ്.