കേരളം

kerala

ETV Bharat / bharat

പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎൽഎ ജോണ്‍ കുമാര്‍ രാജിവെച്ചു - എംഎൽഎ ജോണ്‍ കുമാര്‍

കോൺഗ്രസ് എംഎൽഎയുടെ രാജിയോടെ വി നാരായണ സ്വാമി സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി.

പുതുച്ചേരി  Puducherry  Congress leader A John Kumar resigns  MLA of Kamaraj Nagar constituency  പുതുച്ചേരിയില്‍ കോണ്‍ഗ്രസ്  എംഎൽഎ ജോണ്‍ കുമാര്‍  മുഖ്യമന്ത്രി വി നാരായണസാമി
പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎൽഎ ജോണ്‍ കുമാര്‍ രാജിവെച്ചു

By

Published : Feb 16, 2021, 11:33 AM IST

പുതുച്ചേരി:പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി വീണ്ടും രാജി. വി നാരായണ സ്വാമി സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. കോൺഗ്രസ് എംഎൽഎ ജോണ്‍ കുമാറാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചത്. ഇതിന് മുന്‍പും മറ്റ് മൂന്ന് എംഎൽഎമാർ രാജി വെച്ചിരുന്നു.

29 അംഗ നിയമസഭയില്‍ നിലവിൽ 14 വീതമാണ് ഭരണ-പ്രതിപക്ഷ അംഗ ബലം. 29 അംഗ നിയമസഭയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സംഖ്യത്തിൽ 14 അംഗങ്ങളാണ് ഉള്ളത് (കോൺഗ്രസ് 11, ഡിഎംകെ 3, സ്വതന്ത്രൻ 1). പ്രതിപക്ഷത്തിനൊപ്പവും 14 പേരാണ് ഉള്ളത് (എൻആർ കോൺഗ്രസ് 7, എ.ഐ.എ.ഡി.എം.കെ 4, ബി.ജെ.പി 3).

മുഖ്യമന്ത്രി വി നാരായണസാമിയുടെ മന്ത്രിസഭയിൽ നിന്ന് നേരത്തെ രാജിവച്ച ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു ഇന്നലെ പ്രാദേശിക നിയമസഭാ സ്ഥാനം രാജിവച്ചിരുന്നു.

ABOUT THE AUTHOR

...view details