ന്യൂഡൽഹി: ഡൽഹി- നോയിഡ അതിർത്തികളച്ച സർക്കാർ നടപടിയിൽ വിശദീകരണം തേടി സുപ്രീം കോടതി. ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. ഡൽഹി സ്വദേശി മോണിക്ക അഗർവാൾ നൽകിയ പൊതു താൽപര്യ ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജി പരിഗണിച്ച കോടതി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് നീരീക്ഷിക്കുകയും ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളിൽ നിന്ന് വിശദീകരണം തേടുകയും ചെയ്‌തു.
ഡൽഹി-നോയിഡ അതിർത്തികളച്ച നടപടി; വിശദീകരണം തേടി സുപ്രീം കോടതി - ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളിൽ നിന്ന് വിശദീകരണം
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി. ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളിൽ നിന്ന് വിശദീകരണം തേടി.
ഡൽഹി-നോയിഡ അതിർത്തികളച്ച സർക്കാർ നടപടി; വിശദീകരണം തേടി സുപ്രീം കോടതി
20 മിനിറ്റ് മാത്രം യാത്ര ചെയ്യേണ്ടി വരുന്ന ഗതാഗത പാതയിൽ നിലവിലെ സാഹചര്യത്തിൽ മൂന്ന് മണിക്കൂർ സമയം ചെലവഴിക്കേണ്ടി വരുന്നതായി ഹർജിയിൽ പറയുന്നു. ജസ്റ്റിസ് എസ്‌കെ കൗൾ, ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.