കേരളം

kerala

ETV Bharat / bharat

ന്യൂ ഇയർ ആഘോഷവും പാർട്ടികളും നിരോധിച്ച്‌ കർണാടക സർക്കാർ - ന്യൂ ഇയർ ആഘോഷം

ഡിസംബർ 31 , വൈകുന്നേരം ആറ്‌ മുതൽ ജനുവരി ഒന്ന്‌ പുലർച്ചെ ആറ്‌ മണിവരെയാണ്‌ നിരോധനം.

Public New Year eve revelry, parties banned in Bengaluru  New year parties banned in Bengaluru  Parities banned in Bengaluru  ന്യൂ ഇയർ ആഘോഷം  കർണാടക സർക്കാർ
ന്യൂ ഇയർ ആഘോഷവും പാർട്ടികളും നിരോധിച്ച്‌ കർണാടക സർക്കാർ

By

Published : Dec 29, 2020, 8:53 AM IST

Updated : Dec 29, 2020, 9:09 AM IST

ബെംഗളൂരു :കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത്‌ ന്യൂ ഇയർ ആഘോഷവും പാർട്ടികളും നിരോധിച്ച്‌ കർണാടക സർക്കാർ . ഡിസംബർ 31 , വൈകുന്നേരം ആറ്‌ മുതൽ ജനുവരി ഒന്ന്‌ പുലർച്ചെ ആറ്‌ മണിവരെയാണ്‌ നിരോധനം. അതേസമയം പബ്ബുകളിലും ബാറുകളിലും പാർട്ടി നടത്താൻ മുൻകൂട്ടി രജിസ്റ്റർ ചെയ്‌തവർക്ക്‌ കൊവിഡ്‌ ഉപാധികളോടെ പങ്കെടുക്കാം.

സംസ്ഥാനത്ത്‌ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,16,909 ആണ്‌. യുകെയിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിൽ നിന്ന്‌ കർണാടകയിലെത്തിയ എട്ട്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്പിളുകളിലെ ജനിതകമാറ്റം കണ്ടെത്താൻ പരിശോധനയ്‌ക്കയച്ചിരിക്കുകയാണ്‌.

Last Updated : Dec 29, 2020, 9:09 AM IST

ABOUT THE AUTHOR

...view details