വാഷിങ്ടൺ:പുതിയ അവതരണവുമായി പബ്ജി മൊബൈൽ ഇന്ത്യ. 'ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ' എന്ന പേരിലാണ് പബ്ജിയുടെ തിരിച്ചുവരവ്. പബ്‌ജി മൊബൈൽ ദക്ഷിണ കൊറിയൻ ഓപ്പറേറ്ററായ ക്രാഫ്റ്റനാണ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പേജ്, യൂട്യൂബ് ചാനലുകളിലും പുതിയ പേരും ലോഗോയും ഇതിനോടകം അപ്പ്ഡേറ്റ് ചെയ്തു കഴിഞ്ഞു. ലോകോത്തര AAA മൾട്ടിപ്ലെയർ ഗെയിമിങ് അനുഭവമാണ് ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ നൽകുന്നതെന്ന് ക്രാഫ്റ്റൺ പറഞ്ഞു. വ്യത്യസ്ത തരം ഔട്ട്ഫിറ്റും ഫീച്ചറുകളുമുള്ള പുതിയ പതിപ്പിന് സ്വന്തം സ്പോർട്സ് ഇക്കോസിസ്റ്റം ഉണ്ടായിരിക്കുമെന്നും ക്രാഫ്റ്റൺ കൂട്ടിച്ചേർത്തു. ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയ്‌ക്ക് പുതിയ നിബന്ധനകളും വ്യവസ്ഥയും ബാധകമാണ്. പ്രായപൂർത്തിയാകാത്ത കളിക്കാർക്ക് ചെലവഴിക്കാൻ കഴിയുന്ന സമയവും പണവും പരിമിതികളിൽ ഉൾപ്പെടുന്നു. കൊറിയൻ പബ്ലിഷിങ് ഹൗസ് ക്രാഫ്റ്റന്‍റെ ഉടമസ്ഥതയിലുള്ള പബ്‌ജി മൊബൈൽ 2020 സെപ്റ്റംബറിലാണ് നിരോധിച്ചത്. കൂടാതെ ചൈനയുമായുള്ള ബന്ധമുള്ള 250-ലധികം അപ്ലിക്കേഷനുകളും നിരോധിച്ചിരുന്നു.
'ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ' എന്ന പുതിയ അവതരണവുമായി പബ്ജി മൊബൈൽ
പ്രായപൂർത്തിയാകാത്ത കളിക്കാർക്ക് ചെലവഴിക്കാൻ കഴിയുന്ന സമയവും പണവും പരിമിതിയിൽ
'ബാറ്റിൽഗൗണ്ട് മൊബൈൽ ഇന്ത്യ' എന്ന പുതിയ അവതരണവുമായി പബ്ജി മൊബൈൽ