കേരളം

kerala

ETV Bharat / bharat

കസ്റ്റഡിയിലായ 144 പേരില്‍ ചിരഞ്ജീവിയുടെ അനന്തരവളും ; പബ്ബിലെ റെയ്‌ഡില്‍ കണ്ടെത്തിയത് വിവിധ മയക്കുമരുന്നുകള്‍ - തെലുങ്കാന ബഞ്ചാര ഹിൽസിലെ പബ്ബില്‍ പൊലീസ് ടാസ്‌ക്‌ഫോഴ്‌സിന്‍റെ റെയ്‌ഡ്

പൊലീസ് കസ്റ്റഡിയിലെടുത്ത ചിരഞ്ജീവിയുടെ അനന്തരവളും നടിയുമായ നിഹാരിക കൊനിഡേലയെ പിന്നീട് വിട്ടയച്ചു

Pub Raid arrested Niharika Konidela  Raid in Hyderabad Pub  Chiranjeevi's niece Niharika arrested on Pub Raid  പബ്ബിലെ റെയ്‌ഡില്‍ കസ്റ്റഡിയിലായ 144 പേരില്‍ ചിരഞ്ജീവിയുടെ അനന്തരവളും  ഹൈദരാബാദിലെ പബ്ബിലെ റെയ്‌ഡില്‍ കണ്ടെത്തിയത് വിവിധ മയക്കുമരുന്നുകള്‍  തെലുങ്കാന ബഞ്ചാര ഹിൽസിലെ പബ്ബില്‍ പൊലീസ് ടാസ്‌ക്‌ഫോഴ്‌സിന്‍റെ റെയ്‌ഡ്  Pub Raid detained Niharika Konidela
കസ്റ്റഡിയിലായ 144 പേരില്‍ ചിരഞ്ജീവിയുടെ അനന്തരവളും; പബ്ബിലെ റെയ്‌ഡില്‍ കണ്ടെത്തിയത് വിവിധ മയക്കുമരുന്നുകള്‍

By

Published : Apr 3, 2022, 9:00 PM IST

ഹൈദരാബാദ് :തെലങ്കാന ബഞ്ചാര ഹിൽസിലെ പബ്ബില്‍ പൊലീസ് ടാസ്‌ക്‌ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ അറസ്റ്റ്. തെലുങ്ക് മെഗാസ്‌റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവളും നടിയുമായ നിഹാരിക കൊനിഡേല അടക്കം 144 പേരെ കസ്റ്റഡിയിലെടുത്തു. പബ്ബില്‍ നിന്നും കൊക്കൈൻ, കഞ്ചാവ്, എൽ.എസ്‌.ഡി എന്നിവ പൊലീസ് കണ്ടെടുത്തു.

ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് റെയ്‌ഡ് നടന്നത്. ബഞ്ചാര ഹിൽസ് പ്രദേശത്തെ റാഡിസൺ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന പുഡ്ഡിങ് ആന്‍ഡ് മിങ്ക് പബ്ബിലാണ് സംഭവം. ചിരഞ്ജീവിയുടെ സഹോദരൻ നാഗബാബുവിന്‍റെ മകളാണ് നടി.

പുറമെ ബിഗ്ബോസ് ജേതാവായ ഗായകൻ രാഹുൽ സിപ്ലിഗഞ്ചും പബ്ബ് ഉടമയും പൊലീസ് കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. പൊലീസ് നിഹാരികയ്ക്ക്, പിന്നീട് ഹാജരാകാന്‍ നോട്ടിസ് നൽകി വിട്ടയച്ചു.

ബഞ്ചാര ഹിൽസിലെ പബ്ബില്‍ നടത്തിയ പരിശോധധനയില്‍ കസ്റ്റഡിയിലായ 144 പേരില്‍ ചിരഞ്ജീവിയുടെ അനന്തരവളും

മയക്കുമരുന്ന് ഉപയോഗിച്ചത് ആരൊക്കെ ? :സംഭവത്തില്‍, മറ്റ് ചില പ്രമുഖരുടെ മക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തിയത് അറിഞ്ഞ് ലഹരി ഉപയോഗിച്ചവര്‍ മയക്കുമരുന്ന് വലിച്ചെറിഞ്ഞതെന്നാണ് നിഗമനം. എന്നാല്‍ നടി മയക്കുമരുന്ന് ഉപയോഗിച്ചതിനെക്കുറിച്ച് വ്യക്തതയില്ല.

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ മയക്കുമരുന്ന് ഉപയോഗിച്ച ആളുകളെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. നടിയും സുഹൃത്തുക്കളും ശനിയാഴ്‌ച രാത്രി മുതല്‍ പബ്ബിലുണ്ടായിരുന്നു. മുന്‍ എം.പിയുടെ മകളുടേതാണ് ഈ പബ്ബെന്നാണ് വിവരം.

ALSO READ |ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കില്ല; റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷൻ

ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. റെയ്‌ഡിന് ശേഷം, ബഞ്ചാരഹിൽസ് സി.ഐ ശിവചന്ദ്രനെ സസ്‌പെൻഡ് ചെയ്‌തു. പബ്ബിനെതിരെ നിരവധി തവണ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടും നേരത്തേ നടപടി സ്വീകരിക്കാത്തതിനാണ് നടപടിയെന്നാണ് വിശദീകരണം.

ABOUT THE AUTHOR

...view details