കേരളം

kerala

ETV Bharat / bharat

പി.ടി ഉഷ രാജ്യസഭയിലേക്ക് ; രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി - legendary athlete PT Usha

പി ടി ഉഷയെ കൂടാതെ സംഗീതസംവിധായകന്‍ ഇളയരാജ, ചലച്ചിത്ര സംവിധായകൻ വി വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരും രാജ്യസഭയിലേക്ക്

PT Usha Ilaiyaraaja and Vijayendra Prasad nominated to Rajya Sabha  പിടി ഉഷ രാജ്യസഭയിലേക്ക്  നാമനിർദേശം ചെയ്‌തത് പ്രധാനമന്ത്രി  PT Usha nominated to Rajya Sabha  സംഗീതസംവിധായകന്‍ ഇളയരാജ  ചലച്ചിത്ര നിർമ്മാതാവ് വി വിജയേന്ദ്ര പ്രസാദ്  athlete PT Usha  Film composer Ilaiyaraaja  legendary athlete PT Usha  film maker V Vijayendra Prasad
പിടി ഉഷ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്‌തത് പ്രധാനമന്ത്രി

By

Published : Jul 6, 2022, 9:10 PM IST

Updated : Jul 6, 2022, 9:41 PM IST

തിരുവനന്തപുരം : അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ അഭിമാന താരമായിരുന്ന പിടി ഉഷ രാജ്യസഭയിലേക്ക്. ഉഷയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു. ട്വിറ്ററിൽ പിടി ഉഷയ്‌ക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.

പിടി ഉഷ രാജ്യത്തിന് പ്രചോദനമാണ്. യുവ അത്‌ലറ്റുകളെ സംഭാവന ചെയ്യാൻ അവർ നടത്തുന്ന പ്രയത്‌നങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് - പ്രധാനമന്ത്രി കുറിച്ചു. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും.

അവരെ കൂടാതെ സംഗീതസംവിധായകന്‍ ഇളയരാജ, ചലച്ചിത്ര സംവിധായകൻ വി വിജയേന്ദ്ര പ്രസാദ്, സാമൂഹിക പ്രവർത്തകനും ധർമസ്ഥല്‍ ക്ഷേത്ര മേധാവിയുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തിട്ടുണ്ട്.

ഇളയരാജയുടെ സർഗാത്മക പ്രതിഭ തലമുറകളായി ആളുകളെ ആകർഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണ പശ്ചാത്തലത്തില്‍ തിന്ന് സംഗീതത്തിന്‍റെ കൊടുമുടികള്‍ താണ്ടിയ ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്ക് നല്‍കുന്ന പരിഗണനയിലാണ് ഇവർ ഉൾപ്പെട്ടിട്ടുള്ളത്.

Last Updated : Jul 6, 2022, 9:41 PM IST

ABOUT THE AUTHOR

...view details