കേരളം

kerala

ETV Bharat / bharat

PT Usha| ചെയര്‍മാന്‍റെ അഭാവത്തില്‍ രാജ്യസഭ നിയന്ത്രിച്ച് പി.ടി ഉഷ; പ്രകടനം മികച്ചതെന്നറിയിച്ച് ഉപരാഷ്‌ട്രപതി ജഗ്‌ധീപ് ധന്‍കര്‍ - ഉപരാഷ്‌ട്രപതി

ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌ത ഉടനെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ച വാചകങ്ങളും ഏറെ ചര്‍ച്ചയായിരുന്നു

PT Usha controlled the Rajya Sabha  Rajya Sabha Latest News update  PT Usha  Rajya Sabha  Jagdeep Dhankhar  ചെയര്‍മാന്‍റെ അഭാവത്തില്‍  രാജ്യസഭ നിയന്ത്രിച്ച് പിടി ഉഷ  ഉഷ  രാജ്യസഭ  ഉപരാഷ്‌ട്രപതി ജഗ്‌ധീപ് ധന്‍കര്‍  ഉപരാഷ്‌ട്രപതി  ജഗ്‌ധീപ് ധന്‍കര്‍
ചെയര്‍മാന്‍റെ അഭാവത്തില്‍ രാജ്യസഭ നിയന്ത്രിച്ച് പി.ടി ഉഷ; പ്രകടനം മികച്ചതെന്നറിയിച്ച് ഉപരാഷ്‌ട്രപതി ജഗ്‌ധീപ് ധന്‍കര്‍

By

Published : Aug 2, 2023, 4:55 PM IST

രാജ്യസഭ നിയന്ത്രിച്ച് പി.ടി ഉഷ

ന്യൂഡല്‍ഹി: സഭ സമ്മേളനങ്ങള്‍ നടക്കുന്നതിനിടെ സ്‌പീക്കറുടെ അഭാവത്തില്‍ പ്രൊ ടെം സ്‌പീക്കറുമാര്‍ അധ്യക്ഷക്കസേരയില്‍ എത്താറുണ്ട്. സഭ നടക്കുന്നതിനിടെ സഭ നാഥന്‍ അല്‍പസമയത്തേക്ക് മാറി നില്‍ക്കുമ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുള്ള എംപിമാരോ എംഎല്‍എമാരോ ആ കസേര അലങ്കരിക്കാറുണ്ട്. അത്തരത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സഭയായ രാജ്യസഭയില്‍ ഹ്രസ്വമായെങ്കിലും അധ്യക്ഷക്കസേരയിലിരുന്ന് സഭാനാഥന്‍റെ കയ്യടി നേടിയിരിക്കുകയാണ് പയ്യോളി എക്‌സ്‌പ്രസ് പി.ടി ഉഷ.

സഭ നിയന്ത്രിച്ച്: വര്‍ഷകാല സമ്മേളനത്തിന്‍റെ ഭാഗമായി സഭ നടക്കുന്നതിനിടെ ബുധനാഴ്‌ചയാണ് (02.08.2023) സ്‌പ്രിന്‍റ് റാണി പി.ടി ഉഷ സ്‌പീക്കര്‍ കസേരയിലെത്തിയത്. രാജ്യസഭയുടെ ചെയര്‍മാനായ ഉപരാഷ്‌ട്രപതി ജഗ്‌ധീപ് ധന്‍കറിന്‍റെ അഭാവത്തിലാണ് ഉഷ സഭയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. കായികരംഗത്തുള്ളത് പോലെ തന്നെ പാര്‍ലമെന്‍ററി രംഗത്തും പി.ടി ഉഷ മികച്ച രീതിയില്‍ പ്രകടനം കാഴ്‌ച വയ്‌ക്കുന്നതാണ് പിന്നീട് കണ്ടത്. അല്‍പസമയത്തിന് ശേഷം ജഗ്‌ധീപ് ധന്‍കര്‍ എത്തുമ്പോള്‍ കാണുന്നത് ഉഷ മികച്ച രീതിയില്‍ സഭ കൈകാര്യം ചെയ്യുന്നതാണ്. ഇതോടെ 'മുമ്പ് ഓണ്‍ ട്രാക്കിലും നിലവില്‍ രാജ്യസഭയിലെ ഓഫ് ട്രാക്കിലും ഇവരുടെ പ്രകടനം മികച്ചത് തന്നെ' എന്ന് സഭാ നാഥന്‍റെ അംഗീകാരവുമെത്തി.

രാജ്യസഭയിലേക്ക് ഇങ്ങനെ:രാഷ്‌ട്രീയത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നില്ല എന്നറിയിച്ചിരുന്ന പി.ടി ഉഷ, 2016ൽ കേരള നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി കോഴിക്കോട് നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്‍റെ സംഘാടക സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു കൊണ്ടാണ് രാഷ്‌ട്രീയ പ്രവേശം നടത്തുന്നത്. അധികം വൈകാതെ തന്നെ പി.ടി ഉഷയെ പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌ത ഉടനെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ച വാചകങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.

സുപരിചിതയായ പിടി ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായികമേഖലയിലെ അവരുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നുവെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്‌ലറ്റുകളെ വാര്‍ത്തെടുക്കുന്ന അവരുടെ പ്രവർത്തനവും ഒരുപോലെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതിന് അവര്‍ക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം.

വിവാദവും പി.ടി ഉഷയും:അടുത്തിടെ റെസ്‌ലിങ് ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പി.ടി ഉഷയുടെ പ്രസ്‌താവന വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തെരുവിലിറങ്ങുന്നതിന് പകരം ഗുസ്‌തി താരങ്ങള്‍ അധികൃതരെ നേരത്തെ സമീപിക്കേണ്ടതായിരുന്നുവെന്നായിരുന്നു പി.ടി ഉഷയുടെ പ്രതികരണം. ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) ഒരു കമ്മിറ്റിയുണ്ടെന്നും തെരുവിലിറങ്ങുന്നതിന് പകരം അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നുവെന്നുമായിരുന്നു ഉഷ പ്രതികരിച്ചത്. ഈ പ്രവണത കായിക മേഖലയ്ക്ക്‌ നല്ലതല്ലെന്നും ഗുസ്‌തി താരങ്ങള്‍ കുറച്ച് അച്ചടക്കം കാണിക്കണമായിരുന്നുവെന്നും ഉഷ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്‌താവനയ്‌ക്കെതിരെ ഗുസ്‌തി താരങ്ങളും മറ്റ് കായിക താരങ്ങളും പ്രതികരണവുമായി രംഗത്തെത്തിയതോടെ പി.ടി ഉഷ ഇത് തിരുത്തിയിരുന്നു.

ABOUT THE AUTHOR

...view details