കേരളം

kerala

ETV Bharat / bharat

Psycho Thriller Iraivan Movie Trailer : പെണ്‍കുട്ടികളെ ക്രൂരമായി കൊല്ലുന്ന സൈക്കോ സ്‌മൈലി കില്ലര്‍ ; നീതി നടപ്പാക്കാന്‍ ജയം രവിയും - Psycho thriller Iraivan movie trailer

Jayam Ravi Nayanthara movie Iraivan ഭീതി ഉണര്‍ത്തുന്ന ഇരൈവന്‍ ട്രെയിലര്‍. ഉദ്വേഗജനകമായ നിമിഷങ്ങളാണ് ട്രെയിലറിലുടനീളം.

Iraivan movie trailer  Iraivan movie  Iraivan trailer  Iraivan  സൈക്കോ സ്‌മൈലി കില്ലര്‍ ബ്രഹ്‌മ  പെണ്‍കുട്ടികളെ ക്രൂരമായി കൊല്ലുന്ന സൈക്കോ  പൊലീസ് കുപ്പായത്തില്‍ ജയം രവി  നീതി നടപ്പിലാക്കാന്‍ ജയം രവിയും  ഭീതിപരത്തി ഇരൈവന്‍ ട്രെയിലര്‍  ഇരൈവന്‍ ട്രെയിലര്‍  ഇരൈവന്‍  ജയം രവി നയന്‍താര ചിത്രം ഇരൈവന്‍  ഇരൈവന്‍ ട്രെയിലര്‍ റിലീസ് ചെയ്‌തു  Jayam Ravi and Nayanthara  Jayam Ravi  Nayanthara  Jayam Ravi Nayanthara teamed up for Iraivan  Jayam Ravi and Ahmed second collaboration  Jayam Ravi Nayanthara movie Iraivan  ജയം രവി നയന്‍താര ചിത്രം  ജയം രവി നയന്‍താര  ജയം രവി  നയന്‍താര  സൈക്കോ ത്രില്ലര്‍  Psycho thriller  Psycho thriller Iraivan movie trailer  Psycho thriller movies
Psycho thriller Iraivan Movie Trailer

By ETV Bharat Kerala Team

Published : Sep 3, 2023, 2:28 PM IST

Updated : Sep 3, 2023, 5:12 PM IST

യം രവിയും നയൻതാരയും ഒന്നിച്ചെത്തുന്ന (Jayam Ravi Nayanthara teamed up for Iraivan) ഏറ്റവും പുതിയ സൈക്കോ ത്രില്ലര്‍ തമിഴ് ചിത്രമാണ് 'ഇരൈവന്‍'. അഹമ്മദ് (Ahmed) സംവിധാനം ചെയ്‌ത സിനിമയുടെ ട്രെയിലര്‍ (Iraivan trailer release) പുറത്തിറങ്ങി. ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് ഉദ്വേഗജനകമായ നിമിഷങ്ങള്‍ അടങ്ങിയ ട്രെയിലര്‍ (Psycho Thriller Iraivan Movie Trailer).

ജയം രവി (Jayam Ravi), നയൻതാര (Nayanthara) എന്നിവരെ കൂടാതെ രാഹുൽ ബോസും (Rahul Bose) ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബ്രഹ്മ എന്ന സൈക്കോ സ്‌മൈലി കില്ലറുടെ വേഷമാണ് ചിത്രത്തില്‍ രാഹുല്‍ ബോസിന് (Rahul Bose plays the role of psyco killer). 12 പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ബ്രഹ്മ മനശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിൽ കഴിയുകയാണ്. സ്വന്തം പ്രവര്‍ത്തികളില്‍ ബ്രഹ്മയ്‌ക്ക് ഒട്ടും തന്നെ പശ്ചാത്താപം ഇല്ല.

അതേസമയം ഇരകള്‍ക്ക് വേഗത്തില്‍ നീതി നടപ്പിലാക്കുന്ന, കുറ്റവാളികളോട് ഒട്ടും കരുണ കാണിക്കാത്ത, അര്‍ജുന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് സിനിമയില്‍ ജയം രവിയ്‌ക്ക്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ (Psycho thriller Iraivan Movie Trailer) ബ്രഹ്മയുടെ അരുംകൊലയും ഈ സൈക്കോ കില്ലറെ പിന്തുടരുന്ന അര്‍ജുനെയുമാണ് കാണാനാവുക.

പാഷൻ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ സുധൻ സുന്ദരം, ജയറാം ജി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഹരി കെ വേദാന്ത് (Hari K Vedanth) ഛായാഗ്രഹണവും മണികണ്‌ഠ ബാലാജി (Manikanda Balaji) എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. യുവൻ ശങ്കർ രാജയാണ് (Yuvan Shankar Raja) സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read:Jayam Ravi Genie | പാൻ ഇന്ത്യൻ ചിത്രവുമായി ജയം രവി ; 'ജെനി' പ്രഖ്യാപനമായി

'ജന ഗണ മന' (Jana Gana Mana) എന്ന ബിഗ് ബജറ്റ് സ്പൈ ത്രില്ലറിന് ശേഷം ജയം രവിയും അഹമ്മദും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് (Jayam Ravi and Ahmed second collaboration) 'ഇരൈവൻ'. കൊവിഡ് നിയന്ത്രണങ്ങൾ കാരണം സിനിമയുടെ ചിത്രീകരണം പാതി വഴിയിൽ മുടങ്ങിയിരുന്നു. യുവൻ ശങ്കർ രാജ ആയിരുന്നു 'ജന ഗണ മന'യുടെ സംഗീത സംവിധായകൻ.

അതേസമയം 'പൊന്നിയിൻ സെൽവൻ 2' (Ponniyin Selvan 2) ആണ് ജയം രവിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. കീര്‍ത്തി സുരേഷിനൊപ്പമുള്ള (Keerthy Suresh) 'സൈറണ്‍' (Siren) ആണ് ജയം രവിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം.

അതേസമയം ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന 'ജവാന്‍' (Shah Rukh Khan Jawan) ആണ് നയന്‍താരയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അറ്റ്‌ലി സംവിധാനം ചെയ്‌ത 'ജവാന്‍' നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം (Nayanthara Bollywood debut) കൂടിയാണ്.

Also Read:Nayanthara Makes Her Instagram Debut ഇന്‍സ്‌റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നയൻതാര; മക്കള്‍ക്കൊപ്പമുള്ള റീലോടെ തുടക്കം

അതേസമയം ഇതാദ്യമായല്ല ജയം രവി പൊലീസ് വേഷത്തില്‍ എത്തുന്നത്. നേരത്തെ 'തനി ഒരുവന്‍' (Thani Oruvan), 'ബോഗന്‍' (Bogan) എന്നീ സിനിമകളിലും താരം പൊലീസ് വേഷം ചെയ്‌തിട്ടുണ്ട്. 'തനി ഒരുവനി'ല്‍ നയന്‍താരയും ജയം രവിയും ഒന്നിച്ചഭിനയിച്ചിരുന്നു. മോഹൻ രാജ സംവിധാനം ചെയ്‌ത 'തനി ഒരുവന്‍റെ' രണ്ടാം ഭാഗത്തിലും നയന്‍ താരയും ജയം രവിയും വീണ്ടും ഒന്നിക്കും.

Last Updated : Sep 3, 2023, 5:12 PM IST

ABOUT THE AUTHOR

...view details