ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്നുള്ള മൂന്ന് പാസഞ്ചർ ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ പിഎസ്എൽവി സി-53 കുതിച്ചുയർന്നു. ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ(എൻഎസ്ഐഎൽ) രണ്ടാമത്തെ ഉപഗ്രഹ കരാര്‍ ദൗത്യമാണിത്.
വ്യാഴാഴ്‌ച വൈകുന്നേരം 6.02ഓടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയർന്നത്. സിംഗപ്പൂരില്‍ നിന്നുള്ള DS-EO, NeuSAR, Scoob-1 എന്നീ മൂന്ന് പാസഞ്ചര്‍ ഉപഗ്രഹങ്ങളാണ് ദൗത്യത്തിലുള്ളത്. ഡിഎസ് ഇഒയെ ഭൂമധ്യരേഖയിൽ നിന്നു 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു മുഖ്യദൗത്യം.