ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരമോ ജോലിയോ നൽകണമെന്ന് ഗവൺമെന്‍റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (ജി.എസ്.ടി.എ). ആവശ്യങ്ങൾ പരിഗണിക്കണമെന്ന് കാണിച്ച് സംഘടന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കത്തയച്ചു.
ജില്ല ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് ഇതുവരെ 120 അധ്യാപകർ മരിച്ചതായാണ് കണക്ക്. എന്നാൽ യഥാർഥ കണക്ക് ഇതിൽ കൂടുതലാണെന്ന് ജി.എസ്.ടി.എ ജനറൽ സെക്രട്ടറി അജയ് വീർ യാദവ് പറഞ്ഞു. ഡ്യൂട്ടിയിലില്ലാതിരുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ച് ഫയലുകൾ സമർപ്പിക്കുന്നതിനായി ഡൽഹി സർക്കാർ നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് നഷ്‌ടപരിഹാരമോ ജോലിയോ ലഭിക്കാൻ നിബന്ധനകൾ ലഘൂകരിക്കണമെന്ന് ഉപമുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.