ചണ്ഡീഗഡ്: ഹരിയാനയിലെ യമുന നഗറിലെ കര്‍ഷക പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡ് തകർക്കാനും സംസ്ഥാന മന്ത്രിമാരായ കൻവർപാൽ ഗുർജാർ, മൂല് ചന്ദ് ശർമ എന്നിവരുടെ കൂടിക്കാഴ്ച തടസപ്പെടുത്താനും കർഷകർ ശ്രമിച്ചു. ഇത് പൊലീസ് തടയാൻ ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
പ്രതിഷേധത്തിനിടയിലും മന്ത്രിമാർ അവരുടെ പരിപാടികൾ പൂര്‍ത്തിയാക്കി. പ്രതിഷേധത്തെ തുടർന്ന് കർഷക നേതാക്കളായ സുഭാഷ് ഗുർജാർ, സഹബ് സിങ് ഗുർജാർ, സുമൻ വാത്മീകി തുടങ്ങി നിരവധി കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.