കേരളം

kerala

ETV Bharat / bharat

കര്‍ഷകര്‍ എക്സ്‌പ്രസ് വേ ഉപരോധിക്കുന്നു - ഉപരോധം

കര്‍ഷക പ്രതിഷേധത്തിന്‍റെ ഭാഗമായി ഉപരോധം നടക്കുന്നതിനാല്‍ ശനിയാഴ്ച കുണ്ട്‌ലി-മനേസർ-പൽവാൾ എക്സ്പ്രസ് വേ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ഹരിയാന പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Protesting farmers block KMP expressway in Haryana  Protesting farmers  KMP expressway  Haryana  KMP expressway in Haryana  farmers  കര്‍ഷകരുടെ എക്സ്‌പ്രസ് വേ ഉപരോധം ആരംഭിച്ചു  കര്‍ഷകര്‍  എക്സ്‌പ്രസ് വേ  ഉപരോധം  കുണ്ട്‌ലി-മനേസർ-പൽവാൾ എക്സ്പ്രസ് വേ
കര്‍ഷകരുടെ എക്സ്‌പ്രസ് വേ ഉപരോധം ആരംഭിച്ചു

By

Published : Apr 10, 2021, 11:37 AM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ ദേശീയ തലസ്ഥാനത്തിന് ചുറ്റുമായുള്ള കുണ്ട്‌ലി- മനേസർ-പൽവൽ എക്സ്‌പ്രസ് പാത ഉപരോധിക്കുന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപരോധം 24 മണിക്കൂര്‍ നീണ്ട് നില്‍ക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് ഉപരോധം നടക്കുന്നത്.

136 കിലോമീറ്റർ നീളമുള്ള എക്സ്‌പ്രസ് വേ വെസ്റ്റേൺ പെരിഫറൽ എക്സ്‌പ്രസ് വേ എന്നും അറിയപ്പെടുന്നു. അതേസമയം അടിയന്തര ഘട്ടങ്ങള്‍ വന്നാല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കര്‍ഷക പ്രതിഷേധത്തിന്‍റെ ഭാഗമായി ഉപരോധം നടക്കുന്നതിനാല്‍ ശനിയാഴ്ച കുണ്ട്‌ലി-മനേസർ-പൽവാൾ എക്സ്പ്രസ് വേ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ഹരിയാന പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്രമസമാധാനം നിലനിർത്താനും ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങൾ തടയാനും എക്സ്പ്രസ് ഹൈവേയിൽ പൊതുഗതാഗതത്തിന് സൗകര്യമൊരുക്കാന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹരിയാന അഡീഷണൽ ഡയറക്ടർ ജനറൽ നവദീപ് സിംഗ് വിർക്ക് വ്യക്തമാക്കി. കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉപരോധമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചിരുന്നു. മാർച്ചിൽ ഈ പാത 12 മണിക്കൂർ കർഷകർ ഉപരോധിച്ചിരുന്നു.

ABOUT THE AUTHOR

...view details