കേരളം

kerala

ETV Bharat / bharat

Nagaland Firing: നാഗാലാന്‍ഡില്‍ പ്രതിഷേധം കനക്കുന്നു; വെടിവയ്‌പിൽ മരണസംഖ്യ ഉയർന്നതായി ഗോത്രവിഭാഗം - വെടിവയ്‌പിൽ മരണസംഖ്യ ഉയർന്നതായി ഗോത്രവിഭാഗം

Nagaland Firing: Civilians Killed: നാഗാലാന്‍ഡില്‍ ഭീകര സംഘമെന്ന്‌ തെറ്റിദ്ധരിച്ച്‌ സൈന്യം നടത്തിയ വെടിവയ്‌പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംഘര്‍ഷം തുടരുന്നു. സുരക്ഷ സേന 9 സാധാരണക്കാരെ കൂടി കൊലപ്പെടുത്തിയതായി ഗോത്ര വിഭാഗമായ കൊന്യാക് യൂണിയൻ അംഗങ്ങൾ അവകാശപ്പെട്ടു

Nagaland firing  civilians death  security forces killed civilians  നാഗാലാന്‍ഡില്‍ പ്രതിഷേധം കനക്കുന്നു  വെടിവയ്‌പിൽ മരണസംഖ്യ ഉയർന്നതായി ഗോത്രവിഭാഗം  സൈന്യം നടത്തിയ വെടിവയ്‌പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടു
Nagaland Firing: നാഗാലാന്‍ഡില്‍ പ്രതിഷേധം കനക്കുന്നു; വെടിവയ്‌പിൽ മരണസംഖ്യ ഉയർന്നതായി ഗോത്രവിഭാഗം

By

Published : Dec 6, 2021, 1:13 PM IST

നാഗാലാന്‍ഡ്‌:Nagaland Firing: നാഗാലാന്‍ഡില്‍ ഭീകര സംഘമെന്ന്‌ തെറ്റിദ്ധരിച്ച്‌ സൈന്യം നടത്തിയ വെടിവയ്‌പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംഘര്‍ഷം തുടരുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്ന മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. മോൺ ജില്ലയിൽ ഗ്രാമീണര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്‌പിൽ മരണസംഖ്യ ഉയർന്നതായി ഒരു ഗോത്രവിഭാഗം അവകാശപ്പെട്ടതോടെ നാഗാലാൻഡിൽ തിങ്കളാഴ്‌ചയും കനത്ത പ്രതിഷേധമാണ്‌ നടക്കുന്നത്‌.

Civilians Killed: ശനിയാഴ്‌ച വൈകുന്നേരം പിക്കപ്പ് വാനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൽക്കരി ഖനി തൊഴിലാളികളെ നിരോധിത സംഘടനയായ എൻഎസ്‌സിഎൻ (കെ) യുടെ യുങ് ഓങ് വിഭാഗത്തിൽപെട്ട കലാപകാരികളാണെന്ന് സൈനിക ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചതാണ് 14 സാധാരണക്കാർ കൊല്ലപ്പെട്ട ആദ്യത്തെ വെടിവയ്പ്പിന്‌ കാരണം.

തൊഴിലാളികൾ വീടുകളിൽ എത്താത്തതിനെ തുടർന്ന് അവരെ തിരഞ്ഞ് പോയ പ്രദേശവാസികളായ യുവാക്കളും ഗ്രാമവാസികളും സൈനിക വാഹനങ്ങൾ വളഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്‌തു.

ALSO READ:ഭർത്താവ് തുന്നിയ ബ്ലൗസ് ഇഷ്‌ടമായില്ല; മനോവിഷമത്തിൽ യുവതി ആത്‌മഹത്യ ചെയ്‌തു

സ്വയ രക്ഷയ്ക്കായി വെടിയുതിർത്ത സുരക്ഷ സേന ഒന്‍പത്‌ സാധാരണക്കാരെ കൂടി കൊലപ്പെടുത്തിയതായി ഗോത്ര വിഭാഗമായ കൊന്യാക് യൂണിയൻ അംഗങ്ങൾ അവകാശപ്പെട്ടു. എന്നാൽ ഏഴുപേര്‍ കൊല്ലപ്പെട്ടതായാണ്‌ പൊലീസ് പറയുന്നത്‌. രോഷാകുലരായ ജനക്കൂട്ടം യൂണിയന്‍റെ ഓഫീസുകളും പ്രദേശത്തെ ഒരു അസം റൈഫിൾസ് ക്യാമ്പും തകർക്കുകയും തീയിടുകയും ചെയ്‌തതോടെ പ്രദേശത്ത്‌ കലാപാന്തരീക്ഷം പൊട്ടിപ്പുറപ്പെട്ടു.

ആദിവാസി സംഘടനകളും സിവിൽ സൊസൈറ്റികളും വിദ്യാർത്ഥി സംഘടനകളും തിങ്കളാഴ്‌ച സംസ്ഥാനത്തുടനീളം ആറ് മുതൽ 12 മണിക്കൂർ വരെ ദൈർഘ്യമുള്ള അടച്ചുപൂട്ടലുകൾക്ക്‌ ആഹ്വാനം ചെയ്‌തു. നാഗാ സ്‌റ്റുഡന്‍റ്‌സ് ഫെഡറേഷൻ (എൻഎസ്‌എഫ്) അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ഡൽഹിയിലെത്തിയ നാഗാലാൻഡ് മുഖ്യമന്ത്രി നെയ്‌ഫിയു റിയോയും ഉപമുഖ്യമന്ത്രി വൈ പാറ്റണും ഞായറാഴ്‌ച മടങ്ങിയെത്തി.

ALSO READ:India-Russia summit: റഷ്യൻ പ്രസിഡന്‍റ് പുടിൻ ഇന്ന് ഇന്ത്യയിലെത്തും, 10 തന്ത്ര പ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും

ABOUT THE AUTHOR

...view details