ശ്രീനഗർ: ഇന്ധനവില വർധനവ്, സ്വത്ത് നികുതി എന്നിവയിൽ പ്രതിഷേധിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രവർത്തകർ പ്രകടനം നടത്തി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ദോഗ്ര ചൗക്കിൽ തടഞ്ഞു. തുടർന്ന് കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
ഇന്ധനവില വർധനവ്; കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് പിഡിപി - ഇന്ധനവില വർധനവ്
സിവിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രകടനം പൊലീസ് തടയുകയായിരുന്നെന്നും സമാധാനപരമായ പ്രതിഷേധം പോലും കേന്ദ്രം അനുവദിക്കുന്നില്ലെന്നും പിഡിപി നേതാവ് രജീന്ദർ മൻഹാസ് ആരോപിച്ചു
പാവപ്പെട്ടവര്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ബിജെപി സര്‍ക്കാര്‍ മുതലാളിമാര്‍ക്ക് അനുകൂലമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളും സ്വേച്ഛാധിപത്യ മനോഭാവവും സാധാരണക്കാരുടെ നടുവൊടിച്ചെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത പിഡിപി നേതാവ് പർവേസ് വാഫ പറഞ്ഞു.
സിവിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രകടനം പൊലീസ് തടയുകയായിരുന്നെന്നും സമാധാനപരമായ പ്രതിഷേധം പോലും കേന്ദ്രം അനുവദിക്കുന്നില്ലെന്നും പിഡിപി നേതാവ് രജീന്ദർ മൻഹാസ് ആരോപിച്ചു. കൊവിഡ് മഹാമാരിയിൽ വലഞ്ഞ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് പകരം ഇന്ധന വില വർധിപ്പിക്കുകയാണ് സർക്കാർ ചെയ്‌തത്. കൂടാതെ ഇപ്പോൾ ജമ്മു കശ്‌മീരിലെ ജനങ്ങളുടെ മേൽ സ്വത്ത് നികുതി ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രമെന്നും രജീന്ദർ മൻഹാസ് പറഞ്ഞു.