കേരളം

kerala

ETV Bharat / bharat

'കല്‍ക്കി 2896 എഡി' : പ്രൊജക്‌ട് കെയുടെ ടൈറ്റിലും ടീസറും പുറത്ത് - പ്രഭാസ്

പ്രൊജക്‌ട് കെ ഇനി കല്‍ക്കി 2896 എഡി. കല്‍ക്കി 2896 എഡിയുടെ ആദ്യ വീഡിയോ പുറത്ത്

കല്‍ക്കി 2896 എഡി  പ്രോജക്‌ട് കെ  പ്രോജക്‌ട് കെ ടൈറ്റിലും ടീസറും പുറത്ത്  പ്രോജക്‌ട് കെ ടൈറ്റില്‍  പ്രോജക്‌ട് കെ ടീസര്‍  കല്‍ക്കി 2896 എഡി ടീസര്‍  Kalki 2898 AD  Kalki 2898 AD teaser release  Prabhas Deepika Padukone movie  Kalki 2898 AD title and teaser released  Project K is now Kalki 2898 AD  Kalki 2898 AD first glimpse  Prabhas in futuristic world  Prabhas  പ്രോജക്‌ട് കെ ഇനി കല്‍ക്കി 2896 എഡി  കല്‍ക്കി 2896 എഡിയുടെ ആദ്യ വീഡിയോ  Project K title  Project K teaser  Prabhas First Look  പ്രഭാസ്  ദീപിക പദുക്കോണ്‍
കല്‍ക്കി 2896 എഡി: പ്രോജക്‌ട് കെ ടൈറ്റിലും ടീസറും പുറത്ത്; ഹോളിവുഡിന് സമാന ദൃശ്യങ്ങള്‍ വൈറല്‍

By

Published : Jul 21, 2023, 11:28 AM IST

Updated : Jul 21, 2023, 12:04 PM IST

പ്രഭാസും - ദീപിക പദുകോണും ഒന്നിക്കുന്ന (Prabhas Deepika Padukone movie) (Project K title) ചിത്രത്തിന്‍റെ ടൈറ്റിലും ടീസറും (Project K teaser) പുറത്ത്. 'കല്‍ക്കി 2898 എഡി' (Kalki 2898 AD) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സാന്‍ ഡീഗോ കോമിക് കോണ്‍ 2023ലാണ് സിനിമയുടെ ടൈറ്റിലും ടീസറും റിലീസ് (Kalki 2898 AD teaser release) ചെയ്‌തത്.

ഇതോടെ സാന്‍ ഡിയാഗോ കോമിക് കോണിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ചരിത്ര നേട്ടവും ഇത് സ്വന്തമാക്കി.'കല്‍ക്കി 2898 എഡി'യുടെ ആദ്യ ടീസറാണ് റിലീസായത്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യ മികവോടെയാണ് സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. 2898ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വെള്ളിയാഴ്‌ച അതിരാവിലെയായിരുന്നു ടീസര്‍ റിലീസ്.

ഹിന്ദു പുരാണം അനുസരിച്ച് വിഷ്‌ണുവിന്‍റെ പത്താമത്തെ അവതാരമാണ് കല്‍ക്കി. ചിത്രത്തില്‍ കല്‍ക്കിയുടെ അവതാരത്തെ ഒരു ഫ്യൂച്വറിസ്റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് എന്നാണ് സൂചന. അതേസമയം 'കല്‍ക്കി 2898 എഡി' ഒരു ടൈം ട്രാവല്‍ ചിത്രമല്ലെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ സിനിമയുടെ ഭാഗമല്ലെന്ന് സായ് മാധവ് പറഞ്ഞു. ഇതൊരു പുതിയ ജോണര്‍ ചിത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ പ്രഭാസിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ (Prabhas First Look) നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ പ്രഭാസിനും സിനിമയ്‌ക്കും എതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയര്‍ന്നത്.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയായിട്ടുകൂടി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിലവാരം കുറഞ്ഞ പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത് എന്നായിരുന്നു പൊതുവെയുള്ള ആരോപണം. കോടികള്‍ മുടക്കിയ സിനിമ എന്ന് പറഞ്ഞ് പ്രേക്ഷകരെ പറ്റിക്കുകയാണോ എന്നും ആളുകള്‍ ചോദിക്കുന്നു.

ഫസ്‌റ്റ് ലുക്കിലെ പ്രഭാസിന്‍റെ ഗെറ്റപ്പ് കണ്ട്, 'ആദിപുരുഷ് 2' ആണോ ചിത്രമെന്നും ആളുകള്‍ ട്രോളുന്നുണ്ട്. 'അയേണ്‍മാന്‍' പോലുള്ള ഹോളിവുഡ് സിനിമകളുടെ പോസ്‌റ്റര്‍ അതുപോലെ കോപ്പി അടിച്ചെന്നും ഒരു കൂട്ടര്‍ പറയുന്നു. 'അയേൺ മാൻ തന്‍റെ ടൈം മെഷീൻ ഉപയോഗിച്ച് ഭാവിയിലേക്ക് യാത്ര ചെയ്യുകയും പകർത്തുകയും ചെയ്‌തു. അതാണ് പ്രഭാസിന്‍റെ ഈ ലുക്ക്' - എന്നാണ് ഒരാള്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ അയേണ്‍ മാന്‍ എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.

നേരത്തെ 'പ്രൊജക്‌ട് കെ' എന്നായിരുന്നു സിനിമയ്‌ക്ക് താത്കാലികമായി പേര് നല്‍കിയിരുന്നത്. നാഗ് അശ്വിന്‍ ആണ് സംവിധാനം. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ അശ്വിനി ധത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Also Read:'ഇന്ത്യൻ സിനിമയുടെ അയണ്‍ മാന്‍ ആണോ?' ; പ്രോജക്‌ട് കെയിലെ പ്രഭാസിന്‍റെ ഫസ്‌റ്റ് ലുക്കിനെതിരെ ട്രോള്‍

പ്രഭാസ്, ദീപിക പദുകോണ്‍ എന്നിവരെ കൂടാതെ കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദിഷ പടാണി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും. സംക്രാന്തി റിലീസായി 2024 ജനുവരി 12ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Last Updated : Jul 21, 2023, 12:04 PM IST

ABOUT THE AUTHOR

...view details