കേരളം

kerala

ETV Bharat / bharat

വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച് സ്‌മൃതി ഇറാനി ; കീറിയെറിഞ്ഞ് പ്രതിപക്ഷം

CHILD MARRIAGE AMENDMENT BILL  women marriage age to 21bill in loksabha  വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ  സ്മൃതി ഇറാനി ലോകസഭയിൽ ബിൽ അവതരിപ്പിച്ചു  വിവാഹപ്രായം ഉയർത്തുന്ന ബില്ലിനെതിരെ പ്രതിപക്ഷം
വിവാഹപ്രായം 21 ആയി ഉയർത്തുന്നതിനുള്ള ബിൽ ലോകസഭയിൽ അവതരിപ്പിച്ചു

By

Published : Dec 21, 2021, 3:53 PM IST

15:40 December 21

വിചിത്രമായ നടപടി; ഇ ടി മുഹമ്മദ് ബഷീർ

ബിൽ ഒളിച്ചുകടത്താൻ സർക്കാർ ശ്രമം നടത്തി. ബിൽ അവതരിപ്പിച്ച രീതി പാർലമെന്‍റിനോടുള്ള അവഹേളനമെന്നും ഇടി മുഹമ്മദ് ബഷീർ.

15:27 December 21

പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രിയങ്ക

സ്ത്രീകളിലെ കോണ്‍ഗ്രസ് സ്വാധീനം മോദിയെ ആശങ്കപ്പെടുത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി

15:26 December 21

ബിൽ വനിതകളുടെ തുല്യതക്ക് വേണ്ടി

വനിതകളുടെ തുല്യതക്ക് വേണ്ടിയാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി. ഇതിലൂടെ വനിതകൾ ശാക്‌തീകരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി.

15:24 December 21

ബാലവിവാഹ നിരോധന നിയമത്തിൽ ബിൽ എഴുതിച്ചേർക്കും

ഹിന്ദു, ക്രിസ്ത്യൻ, പാഴ്‌സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരീഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ബിൽ എഴുതിച്ചേർക്കും.

15:23 December 21

രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും

ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്‌ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്‌ട് - 1956, ഫോറിൻ മാരേജ് ആക്‌ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.

15:21 December 21

ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു

പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു

15:20 December 21

ബിൽ വലിച്ചുകീറി പ്രതിപക്ഷം

ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യമുന്നയിച്ച പ്രതിപക്ഷം. ബിൽ വലിച്ചുകീറി പ്രതിഷേധം അറിയിച്ചു.

14:37 December 21

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ ലോക്‌സഭയില്‍ അവതരിപ്പിച്ചത്

ന്യൂഡൽഹി : സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുന്നതിനുള്ള ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ അവതരിപ്പിച്ചത്. തുടക്കം മുതൽ തന്നെ ബില്ലിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉയരുന്നത്. ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

ABOUT THE AUTHOR

...view details