ചണ്ഡീഗഢ്:പഞ്ചാബിലെ പത്താന്‍കോട്ട് ജിഎന്‍ഡിയു കോളജിലെ ഗണിത ശാസ്ത്ര പ്രൊഫസര്‍ ക്ലാസില്‍ ഇരുന്ന് മദ്യപിക്കുന്ന വീഡിയോ പുറത്ത്. 'എന്‍റെ പണം കൊടുത്ത് ഞാന്‍ വാങ്ങിയ മദ്യമാണിത് തന്നെ ചോദ്യം ചെയ്യാന്‍ ആരും വരേണ്ടതില്ലെന്നും ' പ്രൊഫസര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മാത്രമല്ല മദ്യപിച്ച് ഡാന്‍സ് കളിക്കുന്നതും വീഡിയോയിലുണ്ട്.
ക്ലാസ് മുറിയില്‍ അധ്യാപകന്‍റെ മദ്യപാനവും ഡാന്‍സും: വീഡിയോ വൈറല്‍, തമാശ കാണിച്ചതെന്ന് വിശദീകരണം - National news
പത്താന്‍കോട്ട് ജിഎന്‍ഡിയു കോളജിലെ അധ്യാപകന്‍ ക്ലാസ് മുറിയില്‍ മദ്യപിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ക്ലാസ് മുറിയില്‍ അധ്യാപകന്‍റെ മദ്യപാനവും ഡാന്‍സും
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താന്‍ ക്ലാസ് മുറിയില്‍ മദ്യപിച്ചിട്ടില്ലെന്നും തമാശ കാണിക്കാനായി മദ്യപിച്ചത് പോലെ അഭിനയിച്ചതാണെന്നും പ്രൊഫസര്‍ പറഞ്ഞു. വീഡിയോ എടുത്ത് അതില്‍ ആരോ കൃത്രിമം കാണിച്ചതാണെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം.