ഫരീദാബാദ് :ഉത്തരാഖണ്ഡിലെ ശ്രീനഗർ ഗർവാൾ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലറായി നിയമനം വാഗ്‌ഗാനം നൽകി പ്രൊഫസറിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ഡൽഹി അശോക് വിഹാറിലെ സത്യവതി കോളജിലെ പ്രൊഫസർ തരുൺ കുമാറിനെ കബളിപ്പിച്ച കേസിൽ പാനിപ്പറ്റിലെ ഹൽദാന സ്വദേശി നരേന്ദ്ര (48) എന്നയാളാണ് അറസ്റ്റിലായത്. 2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം.
വൈസ് ചാൻസലറാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പ്രൊഫസറില്‍ നിന്ന് തട്ടിയത് 40 ലക്ഷം രൂപ ; ഒടുവില്‍ പിടിയിൽ
ഉത്തരാഖണ്ഡിലെ ശ്രീനഗർ ഗർവാൾ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പദവി വാഗ്‌ദാനം ചെയ്‌താണ് പണം തട്ടിയത്
തനിക്ക് അധികാര കേന്ദ്രങ്ങളില്‍ വലിയ സ്വാധീനമുണ്ടെന്നും അതിലൂടെ വൈസ് ചാൻസലൻ പദവി നേടിത്തരാന്‍ സാധിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ പ്രൊഫസറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. എന്നാൽ പണം ലഭിച്ച ശേഷം നിയമനം വൈകുന്നതെന്തെന്ന ചോദ്യങ്ങളിൽ നിന്ന് ഇയാൾ ഒഴിഞ്ഞുമാറി.
ഇതോടെ പ്രൊഫസർ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പല ഒഴിവ് കഴിവുകൾ പറഞ്ഞ ശേഷം വെറും 6 ലക്ഷം രൂപ മാത്രമാണ് നരേന്ദ്രൻ തിരികെ നൽകിയത്. പിന്നാലെ പ്രൊഫസർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് ദിവസത്തിനുശേഷം ഇയാളെ പിടികൂടി.