ന്യൂഡല്‍ഹി:കൊവിഡ് ലോക്‌ഡൗണ്‍ കാലത്ത് ബുക്ക് ചെയ്‌ത വിമാനടിക്കറ്റുകളുടെ പണം അടുത്തയാഴ്‌ചയോടെ കൊടുത്ത് തീര്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ ബുക്കിങ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. കൊറോണ പൊട്ടിപ്പുറപ്പെട്ടതോടെ ദേശ വ്യാപകമായി 2020 മാര്‍ച്ച് 25 മുതല്‍ വിവിധ ഘട്ടങ്ങളില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പല വിമാന സര്‍വീസുകളും റദ്ദാക്കപ്പെട്ടു (Covid time air ticket refund)
ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികളുമായി കഴിഞ്ഞ ദിവസം കേന്ദ്ര ഉപഭോക്തൃമന്ത്രാലയം(Union consumer affairs ministry) ചര്‍ച്ച നടത്തിയിരുന്നു. യാത്രാമേഖലയിലെ ഉപഭോക്തൃ താത്പര്യങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. കൊവിഡ് ലോക്‌ഡൗണ്‍ (Covid lockdown) ഘട്ടത്തില്‍ ബുക്ക് ചെയ്‌ത വിമാനടിക്കറ്റുകളില്‍ പലതും ഇനിയും റീഫണ്ട് (refund) ചെയ്യാത്ത കാര്യം ചര്‍ച്ചയില്‍ ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് ഉയര്‍ത്തി.