കേരളം

kerala

ETV Bharat / bharat

'ആര്യന്‍ ഖാന് ലഹരിമരുന്ന് വാങ്ങിയതിലും വിറ്റതിലും പങ്കുണ്ട്'; ജാമ്യം നല്‍കരുതെന്ന് കോടതിയോട് എന്‍.സി.ബി - എൻ.സി.ബി

ഗൂഢാലോചന, ലഹരിമരുന്ന് കൈവശംവച്ചു, ഉപയോഗിച്ചു എന്നിവയില്‍ ആര്യന് പങ്കുണ്ടെന്ന് പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയില്‍ എൻ.സി.ബി വ്യക്തമാക്കി.

Narcotics Control Bureau  Aryan Khan  Shah Rukh Khan  drugs case  Aryan Khan drug case  ആര്യന്‍ ഖാന്‍  ലഹരി മരുന്ന്  എന്‍.സി.ബി  കോടതി  ഗൂഢാലോചന  ജാമ്യാപേക്ഷ  എൻ.സി.ബി  നാര്‍കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ
'ആര്യന്‍ ഖാന് ലഹരിമരുന്ന് വാങ്ങിയതിലും വിറ്റതിലും പങ്കുണ്ട്'; ജാമ്യം നല്‍കരുതെന്ന് കോടതിയോട് എന്‍.സി.ബി

By

Published : Oct 13, 2021, 8:50 PM IST

മുംബൈ:ആഢംബര കപ്പലില്‍ നിന്നും മയക്കുമരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ ഖാന് ലഹരി മരുന്ന് വാങ്ങിയതിനും വിറ്റതിലും പങ്കുണ്ടെന്ന് വ്യക്തമാക്കി നാര്‍കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ഇക്കാരണം കൊണ്ടുതന്നെ ജാമ്യം നല്‍കരുത്. ആര്യൻ ഖാൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയില്‍ സത്യവാങ്മൂലത്തിലൂടെയാണ് എൻ.സി.ബി ആവശ്യം ഉന്നയിച്ചത്.

ഗൂഢാലോചന, ലഹരിമരുന്ന് കൈവശംവച്ചു, ലഹരിമരുന്ന് ഉപയോഗം എന്നിവയിൽ ആര്യന് പങ്കുണ്ട്. ആര്യന്‍, അര്‍ബാസ് മര്‍ച്ചന്‍റില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ അളവ് പ്രധാനമല്ല. മയക്കുമരുന്ന് വാങ്ങുന്നതിനായി ഒരു അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളുമായി ആര്യൻ ബന്ധപ്പെട്ടിരുന്നു.

ALSO READ:വാനിന്‍റെ ഗ്ലാസിൽ തല കുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എന്‍.സി.ബി വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടാം തിയ്യതി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയെന്നാരോപിച്ചാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്‌തത്.

കോര്‍ഡെലിയ ക്രൂയിസില്‍ നടന്ന പരിശോധനയിലാണ് ആര്യനടക്കമുള്ളവര്‍ പിടിയിലായത്.

ABOUT THE AUTHOR

...view details