കേരളം

kerala

ETV Bharat / bharat

കർണാടകയിൽ കൊവിഡ് രോഗികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

സംഭവം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി എ പട്ടീൽ അന്വേഷിക്കും

കർണാടകയിൽ കൊവിഡ് രോഗികൾ മരിച്ച സംഭവം; അന്വേഷണത്തിന്  ഉത്തരവിട്ടു കർണാടകയിൽ കൊവിഡ് രോഗികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു ഓക്സിജൻ ക്ഷാമം ചാമരാജനഗർ Probe ordered into death of Covid patients in Karnataka death of Covid patients
കർണാടകയിൽ കൊവിഡ് രോഗികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

By

Published : May 5, 2021, 1:38 PM IST

ബെംഗളുരു: ഓക്സിജൻ ക്ഷാമം മൂലം ചാമരാജനഗർ ജില്ലയിൽ 24 കൊവിഡ് രോഗികൾ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി എ പട്ടീലിനെ വൺ മാൻ കമ്മീഷനായി നിയമിച്ചു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണം.

ചാമരാജനഗർ, മൈസൂരു ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അന്വേഷണ കമ്മീഷന് സമർപ്പിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും തെളിവുകളും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് കമ്മീഷണർക്ക് ഉടൻ കൈമാറണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

കൂടൂതൽ വായിക്കാൻ:കര്‍ണാടകയിലെ കൊവിഡ് ആശുപത്രിയില്‍ 24 രോഗികൾ മരിച്ചു

ഓക്സിജന്‍റെ അഭാവം മൂലം മൂന്ന് മരണങ്ങൾ മാത്രമാണ് നടന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. അതേസമയം 28 പേർ മരിച്ചുവെന്ന് കോൺഗ്രസ് പറഞ്ഞു.

കൂടൂതൽ വായിക്കാൻ:ഓക്സിജൻ നിലച്ചത് ക്രിമിനൽ അശ്രദ്ധയെന്ന് ഡി കെ ശിവകുമാർ

ഇന്നലെ രാവിലെ കൽബുർഗി, ബെലഗാവി ജില്ലകളിലായി ഓക്സിജന്‍റെ അഭാവം മൂലം ഏഴ് കൊവിഡ് രോഗികൾ മരിച്ചിരുന്നു. സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ അഭൂതപൂർവമായ വർധനവ് കാരണം ഓക്സിജൻ, മരുന്ന്, ആശുപത്രി കിടക്കകൾ, ഐസിയു കിടക്കകൾ എന്നിവക്ക് വൻ തോതിലുള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്.

കൂടൂതൽ വായിക്കാൻ:കർണാടകയിൽ ഓക്‌സിജൻ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു

ABOUT THE AUTHOR

...view details