കേരളം

kerala

ETV Bharat / bharat

മഴയും സാങ്കേതിക തകരാറുകളും കരിപ്പൂർ വിമാനാപകടത്തിന് കാരണമായെന്ന് അന്വേഷണ റിപ്പോർട്ട്

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബോയിങ് 737-800 വിമാനം ടേബിൾ ടോപ്പ് റൺവെ മറികടന്ന് 110 അടി താഴ്‌ചയിലേക്ക് പതിച്ചത്. അപകടത്തെ തുടർന്ന് വിമാനം മൂന്ന് ഭാഗങ്ങളായി തകർന്നിരുന്നു.

കരിപ്പൂർ വിമാനാപകടം  അന്വേഷണ റിപ്പോർട്ട്  എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ  ബോയിങ് 737-800  സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ  Kozhikode plane crash  plane crash
മഴയും സാങ്കേതിക തകരാറുകളും കരിപ്പൂർ വിമാനാപകടത്തിന് കാരണമായെന്ന് അന്വേഷണ റിപ്പോർട്ട്

By

Published : Sep 12, 2021, 7:58 PM IST

ന്യൂഡൽഹി : മഴ കാരണം വിൻഡ്ഷീൽഡ് വഴിയുള്ള കാഴ്‌ച കുറഞ്ഞത് കരിപ്പൂർ വിമാനാപകടത്തിന് കാരണമായതായി എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) റിപ്പോർട്ട്. മഴയെ തുടര്‍ന്ന് മുന്നോട്ടുള്ള കാഴ്‌ച മങ്ങുകയും അതുമൂലം മുന്നിലുള്ള ദൂരം സംബന്ധിച്ച് പൈലറ്റില്‍ ധാരണപ്പിശകുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ടാകാമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആദ്യ ലാൻഡിങ്ങിന്‍റെ സമയത്ത് ക്യപ്റ്റന്‍റെ ഭാഗത്തെ വിൻഡ്ഷീൽഡ് വൈപ്പർ ഏകദേശം 27 സെക്കൻഡ് പ്രവർത്തിച്ച ശേഷം നിലച്ചു. രണ്ടാമത്തെ ശ്രമത്തിൽ വൈപ്പർ പ്രവർത്തിച്ചെങ്കിലും പ്രവർത്തനത്തിന്‍റെ വേഗത തെരഞ്ഞെടുത്തതിനേക്കാൾ കുറവായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മഴയും മഞ്ഞുമെല്ലാമുള്ള വേളകളില്‍ മുന്നിലെ ഗ്ലാസില്‍ നിന്ന് അവ നീക്കി കാഴ്‌ച സുഗമമാക്കാനാണ് വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

Also Read: കരിപ്പൂരില്‍ വിമാനം ഇടിച്ചിറങ്ങിയത് പൈലറ്റിന്‍റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബോയിങ് 737-800 വിമാനം ടേബിൾ ടോപ്പ് റൺവെ മറികടന്ന് 110 അടി താഴ്‌ചയിലേക്ക് പതിച്ചത്. അപകടത്തെ തുടർന്ന് വിമാനം മൂന്ന് ഭാഗങ്ങളായി തകർന്നിരുന്നു. മൊത്തം 190 യാത്രക്കാരുമായി ദുബായിൽ നിന്ന് വന്ന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാരും മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ 19 യാത്രക്കാരും മരിച്ചു.

പൈലറ്റ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്‌ഒപി) പാലിക്കാത്തതും വിമാനത്തിന്‍റെ സാങ്കേതിക പിഴവുകളും അപകടത്തിന്‍റെ പ്രധാന കാരണമായി റിപ്പോർട്ടിൽ പറയുന്നു. മോശം കാലാവസ്ഥ കാരണം വിമാനം ലാൻഡ് ചെയ്യുന്നതിൽ രണ്ട് തവണ പരാജയപ്പെട്ടാൽ മറ്റൊരു ഫീൽഡിലേക്ക് വിമാനം വഴിതിരിച്ചുവിടണമെന്ന് എസ്ഒപിയിൽ നിർദേശിക്കുന്നുണ്ട്.

'ഗോ എറൗണ്ട്' നിർദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പൈലറ്റ് പരാജയപ്പെട്ടു. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. നിരീക്ഷണ ചുമതലയിലുണ്ടായിരുന്ന പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ABOUT THE AUTHOR

...view details