ന്യൂഡല്‍ഹി: കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ യുപിയില്‍ തുടരുന്ന കിസാന്‍ പഞ്ചായത്ത് ചൊവ്വാഴ്‌ച മഥുരയില്‍ നടക്കും. ജാട്ട് സമുദായത്തിന്‍റെ ശക്തികേന്ദ്രമായ മഥുരയില്‍ നടക്കുന്ന സമ്മേളനത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യും. ഫെബ്രുവരി 19 ന് നടക്കാനിരുന്ന സമ്മേളനം ക്യാപ്‌റ്റന്‍ സതീഷ് ശര്‍മ്മയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
കിസാന്‍ പഞ്ചായത്ത് ചൊവ്വാഴ്‌ച മഥുരയില്‍ - Priyanka gandhi congress
കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ സമരം 90-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ യുപിയില്‍ നടക്കുന്ന കിസാന്‍ പഞ്ചായത്തും പുരോഗമിക്കുകയാണ്
കിസാന്‍ പഞ്ചായത്ത് ചൊവ്വാഴ്‌ച മഥുരയില്‍
രണ്ട് തവണ അധികാരത്തില്‍ വന്നതിന്‍റെ ധാര്‍ഷ്‌ഠ്യമാണ് നരേന്ദ്ര മോദിക്ക്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ ബഹുമാനിക്കണം. മോദിയെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാക്കിയ കര്‍ഷകരോട് എന്തുകൊണ്ട് മോദി സംസാരിക്കുന്നില്ല. ചര്‍ച്ച നടത്തിയാല്‍ മാത്രമാണ് അവരുടെ പ്രശ്‌നം മനസിലാക്കാനും പരിഹരിക്കാനും കഴിയുകയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി മുസാഫര്‍നഗറില്‍ നടന്ന കിസാന്‍ പഞ്ചായത്തില്‍ പറഞ്ഞു.