ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്‌ത്രീ സുരക്ഷ സംബന്ധിച്ച് യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. സര്‍ക്കാറിന്‍റെ മിഷന്‍ ശക്തി പദ്ധതി എത്രത്തോളം വിജയകരമാണെന്ന് യോഗി ആദിത്യനാഥ് ഉത്തരം നല്‍കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് സംസ്ഥാനത്ത് സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്നാണെന്നും കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്‌തു. പല സ്ഥലങ്ങളിലും തങ്ങളുടെ അപേക്ഷ പരിഗണിക്കപ്പെടാത്തതിനാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
സ്‌ത്രീ സുരക്ഷ; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി - Chief Minister Yogi Adityanath
സംസ്ഥാനത്ത് സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് സൂചിപ്പിക്കുന്നത് സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്നാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

സ്‌ത്രീ സുരക്ഷ; ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് മിഷന്‍ ശക്തിയെന്ന പദ്ധതി കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി ആരംഭിച്ചത്. സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്നാരോപിച്ച് കോണ്‍ഗ്രസ് യുപി സര്‍ക്കാരിനെതിരെ നേരത്തെയും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.