ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധി കൊല്ലുപ്പെട്ട ശ്രീ പെരുമ്പത്തുർ മകളും കോണ്ഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി സന്ദർശിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലെത്തുന്ന പ്രിയങ്ക ഏപ്രിൽ മൂന്നിനാകും ശ്രീ പെരുമ്പത്തുരിൽ എത്തുക.
ശ്രീ പെരുമ്പത്തുര് പ്രിയങ്ക ഗാന്ധി സന്ദർശിക്കും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലെത്തുന്ന പ്രിയങ്ക ഗാന്ധി ഏപ്രിൽ മൂന്നിനാകും ശ്രീ പെരുമ്പത്തുരിൽ എത്തുക
രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലം മകൾ പ്രിയങ്ക സന്ദർശിക്കും
ശേഷം കന്യാകുമാരി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരുപാടിയിലും പ്രിയങ്ക പങ്കെടുക്കും. തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യത്തിൽ 25 സീറ്റുകളിലാണ് കോണ്ഗ്രസ് മത്സരിക്കുന്നത്. കേരളത്തോടൊപ്പം ഒറ്റ ഘട്ടമായി ഏപ്രിൽ ആറിനാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്.