ലഖ്നൗ: ഗോതമ്പ് സംഭരണത്തിൽ യോഗി സർക്കാരിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷകരിൽ നിന്ന് ഗോതമ്പ് സംഭരിക്കുന്നത് കുറവാണെന്നും പരമാവധി സംഭരണം ഉറപ്പാക്കാൻ തിയ്യതി നീട്ടി നൽകണമെന്നും പ്രിയങ്ക ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടു.
“ഉത്തർപ്രദേശിൽ കർഷകരിൽ നിന്ന് ഗോതമ്പ് വാങ്ങുന്നതിനുള്ള അവസാന തീയതി അവസാനിച്ചു. നിരവധി കർഷകരിൽ നിന്ന് ഗോതമ്പ് വാങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല. എല്ലാ കർഷകരിൽ നിന്നും ഗോതമ്പ് വാങ്ങുമെന്നത് വെറും പ്രഖ്യാപനം അല്ലെങ്കിൽ സംഭരണ തീയതി നീട്ടി നൽകണം. ഇല്ലാത്ത പക്ഷം മഴക്കാലത്ത് കർഷകർ സംഭരിച്ച ഗോതമ്പ് പാഴാകും.", പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.