ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര ലക്കിംപുര്‍ കേരിയില്‍ സന്ദര്‍ശിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിയ്ക്കുന്നതിനിടെ പീഡന ശ്രമം നേരിട്ട യുവതിയെ പ്രിയങ്ക സന്ദര്‍ശിയ്ക്കും. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അജയ് കുമാര്‍ ലല്ലു, ആരാധന മിശ്രയും പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമുണ്ട്.
യുവതിയ്ക്ക് നേരെയുണ്ടായ പീഡന ശ്രമവുമായി ബന്ധപ്പെട്ട് ദേശീയ വനിത കമ്മിഷന്‍ വിഷയത്തില്‍ സ്വമേധയ ഇടപെട്ടിരുന്നു. ബ്ലോക്ക് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിയ്ക്കാനെത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡന ശ്രമമുണ്ടായത്.