ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക് എത്തുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്ക് വരുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും ഇന്നത്തോടെ 285 കിലോമീറ്റര്‍ ദൂരം പൂർത്തിയാക്കുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക് - കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ
കേരളത്തില്‍ വച്ച് തന്നെ ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവാനാണ് പ്രിയങ്കയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.
![ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക് ഭാരത് ജോഡോ യാത്ര പ്രിയങ്ക ഗാന്ധി പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക് Priyanka Gandhi Bharat Jodo Yatra kerala AICC general secretary Jairam Ramesh എഐസിസി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ജയ്‌റാം രമേശ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16424664-thumbnail-3x2-priyanka.jpg)
പ്രിയങ്ക ഗാന്ധി യാത്രയിൽ അണിചേരും. കേരളത്തില്‍ വച്ച് തന്നെ യാത്രയുടെ ഭാഗമാവാനാണ് പ്രിയങ്കയുടെ ശ്രമമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി. ഒക്‌ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിലാണ് എന്നായിരുന്നു ജയ്‌റാം രമേശ് നൽകിയ മറുപടി.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ സോണിയയില്‍ നിന്ന് അനുവാദം വാങ്ങിയല്ലോയെന്ന ചോദ്യത്തിന് ആരും സോണിയയുടെയോ രാഹുലിന്‍റെയോ അനുവാദം തേടേണ്ടതില്ലെന്നായിരുന്നു ജയ്‌റാം രമേശിന്‍റെ പ്രതികരണം.