നവ റായ്‌പൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പോരാടുമെന്ന പ്രതീക്ഷയുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്നാൽ ഏറെ പ്രതീക്ഷകളും കോൺഗ്രസിൽ നിന്നാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
'ബിജെപിയുടെ ആശയങ്ങളെ എതിർക്കുന്ന എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി പോരാടണം': പ്രിയങ്ക ഗാന്ധി - കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ബിജെപിയെ നേരിടാൻ കോൺഗ്രസ് പ്രവർത്തകർക്ക് ധൈര്യമുണ്ടെന്ന് പാർട്ടി പ്ലീനറിയിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
!['ബിജെപിയുടെ ആശയങ്ങളെ എതിർക്കുന്ന എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി പോരാടണം': പ്രിയങ്ക ഗാന്ധി Priyanka Gandhi at congress party plenary Priyanka Gandhi congress party plenary party plenary plenary 85th congress party plenary bjp congress opposition parties ബിജെപി കോൺഗ്രസ് പ്രിയങ്ക ഗാന്ധി പാർട്ടി പ്ലീനറിയിൽ പ്രിയങ്ക ഗാന്ധി പാർട്ടി പ്ലീനറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് പാർട്ടി പ്ലീനറി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതിപക്ഷ പാർട്ടികളെക്കുറിച്ച് പ്രിയങ്ക ഗാന്ധി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17853535-thumbnail-4x3-dkjdd.jpg)
തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം കൂടിയെ ബാക്കിയുള്ളു. ബിജെപിയുടെ ആശയങ്ങളെ എതിർക്കുന്ന എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി പോരാടണം. എല്ലാവരിൽ നിന്നും പ്രതീക്ഷകൾ ഉണ്ട്. ഏറ്റവും കൂടുതൽ പ്രതീക്ഷകൾ കോൺഗ്രസിൽ നിന്നാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്.
പാർട്ടിക്ക് വേണ്ടി പോരാടുന്ന കോൺഗ്രസ് പ്രവർത്തകരെയും പ്രിയങ്ക അഭിനന്ദിച്ചു. ബിജെപിയെ നേരിടാൻ നിങ്ങൾക്ക് ധൈര്യമുണ്ടെന്ന് ഞങ്ങൾക്കറിയാം. രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.