കേരളം

kerala

ETV Bharat / bharat

ദളിത് യുവതിക്ക് സ്‌മാർട്ട് ഫോൺ സമ്മാനിച്ച് പ്രിയങ്ക ഗാന്ധി - ദളിത് യുവതിക്ക് സ്‌മാർട്ട് ഫോൺ സമ്മാനിച്ച് പ്രിയങ്ക ഗാന്ധി

ഡിസംബർ 29ന് പ്രിയങ്ക സിതാര ദേവിയുടെ വീട് സന്ദർശിച്ചിരുന്നു

Priyanka Gandhi sends Android mobile phone to Dalit woman  Priyanka Gandhi election rally in UP  uttarpradesh election 2022  ദളിത് യുവതിക്ക് സ്‌മാർട്ട് ഫോൺ സമ്മാനിച്ച് പ്രിയങ്ക ഗാന്ധി  ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കോൺഗ്രസ് റാലി
ദളിത് യുവതിക്ക് സ്‌മാർട്ട് ഫോൺ സമ്മാനിച്ച് പ്രിയങ്ക ഗാന്ധി

By

Published : Dec 31, 2021, 10:47 PM IST

ലഖ്‌നൗ :ഫിറോസാബാദിലെ ദളിത് യുവതിക്ക് സ്‌മാർട്ട് ഫോൺ സമ്മാനിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രണ്ട് ദിവസം മുൻപ് ഫിറോസാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കണ്ടുമുട്ടിയ സിതാര ദേവി എന്ന സ്ത്രീക്കാണ് പ്രിയങ്ക ഗാന്ധി സ്‌മാർട്ട് ഫോൺ നൽകിയത്.

ഡിസംബർ 29ന് റാലിക്കെത്തിയപ്പോള്‍ സിതാര ദേവിയുടെ വീട് സന്ദർശിച്ച പ്രിയങ്ക ഗാന്ധി അവരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിനിടെ അവരുടെ വള നിർമാണത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.

Also Read: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; 60കാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

പിന്നാലെ കോൺഗ്രസ് നേതാക്കൾ വെള്ളിയാഴ്‌ച സിതാര ദേവിയുടെ വീട്ടിലെത്തി സ്‌മാർട്ട് ഫോണും മക്കൾക്കുള്ള വസ്‌ത്രങ്ങളും അടുക്കളയിലേക്കുള്ള സാധനങ്ങളും നൽകുകയായിരുന്നു.

സ്‌മാർട്ട് ഫോൺ നൽകിയ കോൺഗ്രസ് നേതാക്കൾ പ്രിയങ്ക ഗാന്ധി നൽകിയതാണെന്നും അതിലൂടെ സിതാര ദേവിക്ക് അവരുമായി ബന്ധപ്പെടാമെന്നും അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details