അലിഗഡ് : യുപി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് രാഷ്‌ട്രീയ പാർട്ടികൾ. പൊതുജനങ്ങളെ അഭിസംബോധന ചെയ്യലും റോഡ് ഷോകളുമൊക്കെയായി തിരക്കിലാണ് നേതാക്കൾ. ശനിയാഴ്‌ച അലിഗഡിലെ ഇഗ്ലാസ്, ഖൈർ മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ ആണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.
പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തുന്നതിനിടെ ചില ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി. അവര്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി യോഗിക്കും വേണ്ടി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.