ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ഗുസ്തിതാരങ്ങളായ സാക്ഷി മാലിക്കിനെയും ബജ്റങ് പൂനിയയെയും സന്ദര്‍ശിച്ചു. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പ്രിയങ്ക തന്‍റെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പോരാട്ടം അവസാനിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പും പ്രിയങ്ക താരങ്ങള്‍ക്ക് നല്‍കി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്‍റെ സഹായി സഞ്ജയ് സിങിനെ ഗുസ്തി ഫെഡറേഷന്‍റെ അധ്യക്ഷനായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് സാക്ഷി മാലിക് തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ( Priyanka Gandhi meets Bajrang Punia, Sakshi Malik)
തന്‍ ഒരു സ്ത്രീയെന്ന നിലയിലാണ് ഇവിടെയെത്തിയതെന്ന് താരങ്ങളെ സന്ദര്‍ശിച്ച ശേഷം പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ("I came here as woman") ഈ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് അറപ്പുളവാക്കുന്ന പീഡനങ്ങളാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സഞ്ജയ് സിങിന്‍റെ തെരഞ്ഞെടുപ്പിന് ശേഷം സാക്ഷി മാലിക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ ബൂട്ടഴിച്ച് മേശപ്പുറത്ത് വച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. (protest over WFI chief's election)
നാല്‍പ്പത് ദിവസം തങ്ങള്‍ തെരുവിലാണ് ഉറങ്ങിയത്. നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണയുമായി പലരും തങ്ങള്‍ക്കരുകിലേക്ക് വരുന്നു. ബ്രിജ് ഭൂഷന്‍റെ സഹായിയും വ്യവസായ പങ്കാളിയുമായ ആള്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി വരുകയാണെങ്കില്‍ താന്‍ ഗുസ്തി ഉപേക്ഷിക്കുകയാണെന്നുമാണ് സാക്ഷി പറഞ്ഞത്. നിരവധി ഗുസ്തി താരങ്ങള്‍ അവള്‍ക്കൊപ്പം പ്രതിഷേധവുമായി ഉണ്ടായിരുന്നു.
പ്രിയങ്കയ്ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഗുസ്തിതാരങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഹൂഡയും വ്യക്തമാക്കി. വനിതാ ഗുസ്തിതാരങ്ങള്‍ക്ക് നേരിട്ട അപമാനം രാജ്യത്തെയാകെ നീറ്റുന്നുണ്ട്.