ന്യൂഡൽഹി: മലയാളികള്‍ക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 'കേരളത്തിലെ എന്‍റെ എല്ലാ സഹോദരങ്ങൾക്കും സന്തോഷത്തിന്‍റെയും കൂടിച്ചേരലിന്‍റയും ഈസ്റ്റർ ആശംസകൾ. രാഹുലിനും മറ്റുള്ളവര്‍ക്കും ഒപ്പമുള്ള വയനാട്ടിലെ ഈസ്റ്റർ നഷ്‌ടമായത് തീർച്ചയായും സങ്കടകരമാണ്. അവിടെ എത്താൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു'- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു.
ഈസ്റ്റർ ആശംസകൾ നേർന്ന് പ്രിയങ്ക ഗാന്ധി - Easter wishes
ഭർത്താവ് റോബർട്ട് വാദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലാണ് പ്രിയങ്ക.

കേരളത്തിലെ ജനങ്ങൾ ഈസ്റ്റർ ആശംസികൾ നേർന്ന് പ്രിയങ്ക ഗാന്ധി
നമുക്കേവര്‍ക്കും ഒരുമിച്ച് ശക്തവും പുരോഗമനപരവുമായ കേരളം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക വീഡിയോ സന്ദേശത്തിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കും പ്രിയങ്ക ആശംസകൾ നേർന്നു. ഭർത്താവ് റോബർട്ട് വാദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലാണ് പ്രിയങ്ക ഇപ്പോൾ.