കേരളം

kerala

ETV Bharat / bharat

'സാധാരണ സ്ത്രീയുടെ കഷ്ടപ്പാടുകളെക്കുറിച്ച് എന്നാണ് സംസാരിക്കുക' ; കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി - ഉജ്വല 2.0

പാചകവാതക വിലവര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

Priyanka Gandhi  riyanka Gandhi on LPG  Congress ON LPG  Cylinder price  Cylinder price rises  പാചക വാതക സിലിണ്ടർ  വിലവർധന  പാചക വാതക സിലിണ്ടർ വിലവർധന  പ്രിയങ്ക ഗാന്ധി  കോൺഗ്രസ് നേതാവ്  എൽപിജി  ഉജ്വല 2.0  പ്രധാനമന്ത്രി ഉജ്വല യോജന
പാചക വാതക വിലവർധന; കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി

By

Published : Aug 23, 2021, 3:25 PM IST

ന്യൂഡൽഹി :പാചക വാതക സിലിണ്ടറുകളുടെ വിലവർധനയിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

പാചകവാതക സിലിണ്ടറുകളുടെ വില ദിനംപ്രതി വർധിക്കുകയാണ്. വ്യവസായങ്ങൾ അടച്ചതിനാൽ സിലിണ്ടർ നിറയ്ക്കാൻ സാധാരണക്കാരുടെ കൈയില്‍ പണമില്ല.

പാചക വാതക വിലവർധന; കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി

സാധാരണ സ്ത്രീകളുടെ കഷ്ടപ്പാടിനെ കുറിച്ച് നമ്മൾ എപ്പോഴാണ് സംസാരിക്കുകയെന്നും പ്രിയങ്ക ട്വീറ്റ് ചെയ്‌തു. പാചകവാതക വിലവർധനവില്‍ പരാതിപ്പെടുന്ന സ്ത്രീയുടെ വീഡിയോയും പ്രിയങ്ക പങ്കുവച്ചു.

Also Read: അഫ്‌ഗാനില്‍ നിന്ന് 146 ഇന്ത്യക്കാര്‍ കൂടി ഡല്‍ഹിയില്‍ ; രക്ഷാദൗത്യം പുരോഗമിക്കുന്നു

ഓഗസ്റ്റ് 11ന് പാചകവാതകങ്ങളുടെ വിലവർധനയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച പ്രിയങ്ക ഉജ്വല എൽപിജി സിലിണ്ടറുകളിൽ സാധാരണ ജനങ്ങൾക്ക് സബ്‌സിഡി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉജ്വല 2.0 ഉദ്ഘാടനം ചെയ്തത്. ഉത്തർപ്രദേശിലെ മഹോബയിൽ എൽപിജി കണക്ഷനുകൾ കൈമാറിക്കൊണ്ടാണ് പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് തുടക്കം കുറിച്ചത്.

ABOUT THE AUTHOR

...view details