ഈസ്റ്റര്‍ ആഘോഷിച്ച് ഗ്ലോബല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്രയും മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസും. മകള്‍ക്കൊപ്പമുള്ള ഈസ്റ്റര്‍ ആഘോഷങ്ങളില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 'ഈസ്റ്റര്‍ ഞായറാഴ്ച' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
മാല്‍തി മേരിയുടെ ആദ്യ ഈസ്റ്റര്എന്നെഴുതിയ വെള്ള ടി ഷർട്ടാണ് മാല്‍തി ധരിച്ചിരിക്കുന്നത്. ഈസ്റ്റര്‍ മുട്ടകൾ ഉപയോഗിച്ച് കളിക്കുന്ന മാല്‍തിയെയും ചിത്രങ്ങളില്‍ കാണാം. ഇമോജികള്‍ക്കൊപ്പമാണ് പ്രിയങ്ക ഈസ്റ്റര്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ആദ്യ ചിത്രത്തിൽ, മാല്‍തി മേരിയുടെ ആദ്യ ഈസ്റ്റര്‍ എന്നെഴുതിയ ടീ ഷര്‍ട്ടിനെ കാമറ ഫോക്കസ് ചെയ്യുമ്പോള്‍ ഈസ്റ്റര്‍ മുട്ടകളെ മാല്‍തി കൈയ്യില്‍ പിടിച്ചിരിക്കുന്നത് കാണാം. ഈ ചിത്രത്തില്‍ മാല്‍തിയുടെ പിറകിലിരിക്കുന്ന പ്രിയങ്കയെയും കാണാം.
പിന്നീടുള്ള ചിത്രത്തില്‍ പ്രിന്റഡ് ടോപ്പുകളും പൈജാമയും ധരിച്ച് ഇരട്ടകളെ പോലെ നില്ക്കുന്ന അമ്മ-മകൾ ജോഡിയെയാണ് കാണാനാവുക. മാല്‍തിയെ കൈകളില്‍ പിടിച്ച് മിറര്‍ സെല്‍ഫി എടുക്കുന്ന പ്രിയങ്കയാണ് ചിത്രത്തില്‍.
കൗതുകത്തോടെ ചോക്ലേറ്റ് മുട്ടയുമായി കളിക്കുന്ന മാല്തിയാണ് മറ്റൊരു ചിത്രത്തില്‍. വീട്ടിലെ നായ്ക്കളായ പാണ്ട, ജിനോ എന്നിവര്‍ പുല്‍ത്തകിടിയില്‍ കളിക്കുമ്പോള്‍ അവരെ സോഫയില്‍ നിന്നും നോക്കി നില്ക്കുന്ന മാല്‍തിയെയും മറ്റൊരു ചിത്രത്തില്‍ കാണാനം.
പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ കമന്റുകളുമായി ആരാധകരും ഒഴുകിയെത്തി. നിരവധി ചുവന്ന ഹാര്‍ട്ട് ഇമോജികളാണ് പോസ്റ്റിന് താഴെ ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്. മാല്‍തിയെ സ്നേഹം കൊണ്ട് പൊതിയുന്നതായിരുന്നു ആരാധകരുടെ കമന്റുകളില്‍ അധികവും.