കേരളം

kerala

ETV Bharat / bharat

മകള്‍ മാല്‍തിക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി പ്രിയങ്ക ചോപ്ര - സിറ്റാഡൽ

മകള്‍ക്കൊപ്പം കളിച്ച് പ്രിയങ്ക ചോപ്ര. അമ്മയെയും കുഞ്ഞിനെയും കൗതുകത്തോടെ നോക്കി നില്‍ക്കുന്ന നിക്ക് ജൊനാസ്. താര ദമ്പതികളുടെ ചിത്രം വൈറലാവുന്നു..

Priyanka Chopra  Nick Jonas  Malti Marie  Priyanka Chopra Nick Jonas reunite with daughter  മകള്‍ മാല്‍തി  മാല്‍തി  പ്രിയങ്ക ചോപ്ര  മനോഹര നിമിഷങ്ങളുമായി പ്രിയങ്ക ചോപ്ര  മകള്‍ക്കൊപ്പം കളിച്ച് പ്രിയങ്ക ചോപ്ര  കൗതുകത്തോടെ നോക്കി നില്‍ക്കുന്ന ജൊനാസ്  നിക്ക് ജൊനാസ്  താര ദമ്പതികളുടെ ചിത്രം  സിറ്റാഡൽ  മാല്‍തി മേരി ചോപ്ര ജൊനാസ്
മകള്‍ മാല്‍തിക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി പ്രിയങ്ക ചോപ്ര

By

Published : Apr 23, 2023, 1:26 PM IST

ലണ്ടനിൽ നടന്ന 'സിറ്റാഡൽ' ഗ്ലോബൽ പ്രീമിയറിൽ പങ്കെടുത്ത ശേഷം മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസിനൊപ്പം സമയം പങ്കിടുകയാണ് ഗ്ലോബല്‍ ഐക്കൺ പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും.

മകള്‍ മാല്‍തിക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പ്രിയങ്ക തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ രണ്ട് ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. വീണ്ടും ഒന്നിച്ചു (റീയുണൈറ്റഡ്‌) എന്ന അടിക്കുറിപ്പോടുകൂടിയാണ് മാല്‍തിക്കൊപ്പമുള്ള ആദ്യ ചിത്രം പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.

മകള്‍ക്കൊപ്പം കളിച്ച് പ്രിയങ്ക ചോപ്ര

അടിക്കുറിപ്പിനൊപ്പം ചുവന്ന ഹാര്‍ട്ട് ഇമോജിയും വൈകാരികമായ കണ്ണുകളുടെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. ഒരു വെളുത്ത നിറമുള്ള കളിപ്പാട്ട വിമാനവുമായി മാല്‍തിക്കൊപ്പം കളിക്കുന്ന പ്രിയങ്കയെയാണ് ആദ്യ ചിത്രത്തില്‍ കാണാനാവുക. അതേസമയം മാല്‍തിയുടെ മുഖം ചിത്രത്തില്‍ കാണാനാവില്ല. മാല്‍തിയുടെ പുറക് വശമാണ് കാണാനാവുക.

മറ്റൊരു ചിത്രത്തിൽ പ്രിയങ്കയ്‌ക്കും മകള്‍ക്കും ഒപ്പം നിക്കിനെയും കാണാം. പ്രിയങ്ക മാല്‍തിയ്‌ക്ക് സമ്മാനം നല്‍കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കുന്ന നിക്കിനെയാണ് രണ്ടാമത്തെ ചിത്രത്തില്‍ കാണാനാവുക. 'ഗ്രിസിനി ലൗവ്‌' എന്ന അടിക്കുറിപ്പോടുകൂടിയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. 2022 ജനുവരിയിലാണ് വാടക ഗർഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും തങ്ങളുടെ മകൾ മാല്‍തിയെ സ്വീകരിച്ചത്.

Also Read:മാല്‍തിയുടെ ആദ്യ ഈസ്‌റ്റര്‍; ഈസ്‌റ്റര്‍ മുട്ടയുമായി കളിക്കുന്ന ചിത്രങ്ങളുമായി പ്രിയങ്ക

അതേസമയം ഹോളിവുഡ് സ്പൈ ത്രില്ലര്‍ സീരീസ് 'സിറ്റാഡലി'ന്‍റെ തിരക്കിലാണിപ്പോള്‍ പ്രിയങ്ക ചോപ്ര. റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്‌ത വെബ് സീരീസിന്‍റെ റിലീസിന് തയ്യാറെടുക്കുകയാണ് താരം. 'സിറ്റാഡൽ' എന്ന ആഗോള ചാര സംഘടനയിലെ മുന്‍നിര ഏജന്‍റുമാരായ മേസൺ കെയ്ൻ (റിച്ചാർഡ് മാഡൻ), നാദിയ (പ്രിയങ്ക) എന്നിവരെ ചുറ്റിപ്പറ്റിയുള്ളതാണ് സീരീസ്.

അമ്മയെയും കുഞ്ഞിനെയും കൗതുകത്തോടെ നോക്കി നില്‍ക്കുന്ന നിക്ക്

ഏപ്രില്‍ 28ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് 'സിറ്റാഡൽ' റിലീസിനെത്തുക. അന്ന് രണ്ട് എപ്പിസോഡുകളാകും റിലീസ് ചെയ്യുക. പിന്നീട് മെയ്‌ 26 വരെയുള്ള എല്ലാ വെള്ളിയാഴ്‌ചയും 'സിറ്റാഡലിന്‍റെ' ഓരോ പുതിയ എപ്പിസോഡുകളും റിലീസ് ചെയ്യും.

സിറ്റാഡല്‍ വിശേഷങ്ങളെ കുറിച്ച് പ്രിയങ്ക ചോപ്ര നേരത്തെ പ്രതികരിച്ചിരുന്നു. 'സിറ്റാഡല്‍ സീരീസിലെ കഥ സ്‌റ്റണ്ടുമായി ഇഴചേര്‍ന്നിരിക്കുന്നു. ഈ മികച്ച ആക്ഷൻ പീസുകളിൽ വളരെ ആവേശകരമായത് എന്തെന്നാൽ അവയിൽ നാടകീയതയും കഥ പറച്ചിലും ഉണ്ട്. മികച്ച ആക്ഷൻ സീക്വൻസുകൾ മാത്രമല്ല, ഈ കഥാപാത്രങ്ങളെ കുറിച്ച് നമുക്ക് ഒരുപാട് കാണാൻ കഴിയും. അതിനാൽ എല്ലാ സ്‌റ്റണ്ടുകളിലും ഇഴചേർന്ന ഒരു കഥയുണ്ട്. അതെനിക്ക് വളരെ രസകരവും പുതിയതും ആയിരുന്നു' - പ്രിയങ്ക ചോപ്ര പറഞ്ഞു.

അടുത്തിടെ 'സിറ്റാഡലി'ന്‍റെ ലണ്ടനില്‍ നടന്ന ഗ്രാന്‍ഡ്‌ പ്രീമിയറിലും പ്രിയങ്ക പങ്കെടുത്തിരുന്നു. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക 'സിറ്റാഡല്‍' പ്രീമിയറില്‍ പങ്കെടുത്തത്. ചുവന്ന ഓഫ് ഷോൾഡർ ഡീപ്പ് നെക്ക് ഗൗൺ ധരിച്ച്‌ പ്രിയങ്കയും കറുത്ത സ്യൂട്ടില്‍ അതിസുന്ദരനായി നിക്കും പ്രീമിയറില്‍ പങ്കെടുത്തു. സിറ്റാഡല്‍ താരം റിച്ചാര്‍ഡ് മാഡനും ഇവര്‍ക്കൊപ്പം പ്രീമിയറില്‍ പങ്കെടുത്തിരുന്നു.

Also Read:മകള്‍ മാല്‍തി മേരിയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക ചോപ്ര; ചിത്രം പങ്കുവച്ചതില്‍ വിമര്‍ശനം

അതേസമയം ജോണ്‍ സീന, ഇദ്രിസ് എൽബ എന്നിവര്‍ക്കൊപ്പമുള്ള 'ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റ്' ആണ് പ്രിയങ്കയുടെ മറ്റൊരു പുതിയ പ്രൊജക്‌ട്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന 'ജീ ലെ സറാ' ആണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ആലിയ ഭട്ട്, കത്രീന കെയ്‌ഫ് എന്നിവര്‍ക്കൊപ്പമാണ് ചിത്രത്തില്‍ പ്രിയങ്ക വേഷമിടുക.

ABOUT THE AUTHOR

...view details