നിക്ക് ജൊനാസിനും Nick Jonas നിക്കിന്‍റെ പിതാവ് കെവിൻ ജൊനാസിനും, അന്തരിച്ച തന്‍റെ പിതാവ് അശോക് ചോപ്രയ്ക്കും Ashok Chopra ഫാദേഴ്‌സ് ഡേയില്‍ Fathers Day ആശംസകൾ നേർന്ന് ഗ്ലോബല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്ര Priyanka Chopra. ഞായറാഴ്‌ച രാത്രിയാണ് മൂവര്‍ക്കും ഫാദേഴ്‌സ് ഡേ ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ എത്തിയത്. നിക്കിന്‍റെയും പിതാവിന്‍റെയും, സ്വന്തം പിതാവിന്‍റെയും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
മൂന്ന് ചിത്രങ്ങളാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. നിക്കിന്‍റെ മടിയിലിരിക്കുന്ന മാല്‍തി മേരിയെയാണ് Malti Marie Jonas ആദ്യ ചിത്രത്തില്‍ കാണാനാവുക. ചിത്രത്തില്‍ ഇരുവരും വെള്ള വസ്‌ത്രമാണ് ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍, മകള്‍ മാല്‍തിക്ക് കിഡ്‌സ് ബുക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് നിക്ക്.
രണ്ടാമത്തെ ചിത്രത്തില്‍ നിക്കിന്‍റെ പിതാവും മാല്‍തിയുമാണ്. ഇരുവരും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ തെരുവുകളിൽ നില്‍ക്കുന്ന രസകരമായ ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. തന്‍റെ മാതാപിതാക്കളായ മധു ചോപ്രയുടെയും അന്തരിച്ച പിതാവ് അശോക് ചോപ്രയുടെയും ഒരു ത്രോബാക്ക് ചിത്രമായിരുന്നു അവസാനത്തേത്.
ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായൊരു കുറിപ്പും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. തനിക്കും മാല്‍തിക്കും തങ്ങളുടെ ജീവിതത്തിൽ നിക്കിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. 'അദ്ദേഹമാണ് നിന്‍റെ ഏറ്റവും വലിയ ചാമ്പ്യൻ' - എന്ന് കുറിച്ചുകൊണ്ടാണ് പ്രിയങ്ക പോസ്റ്റ് ആരംഭിച്ചത്.
Also Read:'ഞായറാഴ്‌ചകള്‍ പിക്‌നികിന്'; നിക്കിനും മാല്‍തിക്കും ഒപ്പമുള്ള സുന്ദര നിമിഷങ്ങളുമായി പ്രിയങ്ക
'നീ വിജയിക്കുമ്പോൾ, അദ്ദേഹമായിരിക്കും മുറിയില്‍ ഏറ്റവും വലിയ ശബ്‌ദം ഉണ്ടാക്കുക. അദ്ദേഹത്തിന്‍റെ അറിവ് നിനക്ക് നിലകൊള്ളാനുള്ള അടിത്തറയാകും. നിന്‍റെ കരച്ചിൽ അദ്ദേഹത്തിന്‍റെ ഹൃദയത്തെ തകർക്കും. നിന്‍റെ മുന്നില്‍ അദ്ദേഹം ഒരിക്കലും അദ്ദേഹത്തിന്‍റെ വേദന കാണിക്കില്ല. നിന്‍റെ സന്തോഷമാണ് അദ്ദേഹത്തിന്‍റെയും സന്തോഷം. അദ്ദേഹം നിനക്ക് ഡാഡയോ, പപ്പയോ ആണ്. അല്ലെങ്കിൽ നീ വിളിക്കാൻ ആഗ്രഹിക്കുന്നത് എന്തും അദ്ദേഹത്തെ വിളിക്കാം.
- നിക്ക്, ഞാൻ നിന്നെ ആരാധിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായതിന് നന്ദി. ഞാനും മാല്‍തിയും ഭാഗ്യമുള്ളവരാണ്.
- പപ്പാ, (നിക്കിന്‍റെ പിതാവ്) ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു. ഇന്നും എന്നും താങ്കള്‍ അസാധാരണനായിരുന്നു.
- പിതൃദിനാശംസകൾ. താങ്കള്‍ക്ക് കഴിയുമെങ്കിൽ ഒന്ന് കെട്ടിപ്പിടിക്കുക. പപ്പാ, താങ്കളെ ഞാൻ മിസ് ചെയ്യുന്നു.' - ഇപ്രകാരമായിരുന്നു പ്രിയങ്കയുടെ കുറിപ്പ്
പ്രിയങ്കയുടെ പോസ്‌റ്റിന് പിന്നാലെ പ്രതികരിച്ച് നിക്ക് ജൊനാസും രംഗത്തെത്തി. രണ്ട് ചുവന്ന ഹാര്‍ട്ട് ഇമോജികളാണ് നിക്ക് ജൊനാസ് പങ്കുവച്ചത്.
Also Read:ഈ ഫാദേഴ്‌സ് ഡേയിൽ നിക്ക് ആഘോഷിക്കുന്നത് പ്രിയങ്കക്കൊപ്പം; കാരണം വെളിപ്പെടുത്തി താരം
അതേസമയം 'ഹെഡ്‌സ് ഓഫ് ദി സ്‌റ്റേറ്റ്' Heads of State ആണ് പ്രിയങ്കയുടെ പുതിയ പ്രൊജക്‌ട്. യുണൈറ്റഡ് കിംഗ്‌ഡത്തിലായിരുന്നു 'ഹെഡ്‌സ് ഓഫ് ദി സ്‌റ്റേറ്റിന്‍റെ' ചിത്രീകരണം. പ്രിയങ്കയെ കൂടാതെ ഇദ്രിസ് എൽബ, ജോൺ സീന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതേസമയം ആലിയ ഭട്ട് Alia Bhatt, കത്രീന കെയ്‌ഫ് Katrina Kaif എന്നിവർക്കൊപ്പമുള്ള 'ജീ ലെ സറാ' Jee Le Zaraa ആണ് പ്രിയങ്കയുടെ മറ്റൊരു പുതിയ പ്രൊജക്‌ട്.