ലോസ് ഏഞ്ചലേസ്:ആഗോള ഐക്കൺ പ്രിയങ്ക ചോപ്ര, ഭർത്താവ് നിക്ക് ജൊനാസിനും മകള്‍ മാല്‍തിക്കുമൊപ്പം രസകരമായൊരു ഞായറാഴ്‌ച ചെലവഴിച്ചു. മൂവരും ഞായറാഴ്‌ച ഒരു പിക്‌നിക്ക് ഡേറ്റിന് പോയി. കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷം പ്രിയങ്ക ചോപ്ര തന്‍റെ സോഷ്യൽ മീഡിയ പേജില്‍ പങ്കുവച്ചു.
ഒരു പാർക്കിൽ മകള്‍ക്കും ഭർത്താവിനുമൊപ്പം ഇരിക്കുന്ന പ്രിയങ്കയെയാണ് ചിത്രത്തില്‍ കാണാനാവുക. മകള്‍ മാല്‍തിയുടെ തലയില്‍ ഒരു തൊപ്പിയുണ്ട്. തൊപ്പിയില്‍ മാല്‍തി വളരെ ക്യൂട്ടായി കാണപ്പെട്ടു.
'ഞായറാഴ്‌ചകള്‍ പിക്‌നിക്കുകള്‍ക്കുള്ളതാണ്' -എന്ന അടിക്കുറിപ്പിലാണ് പ്രിയങ്ക തന്‍റെ കുടുംബ ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്‍റുകളും ചുവന്ന ഹാര്‍ട്ട് ഇമോജികളുമായി നിരവധി പേര്‍ കമന്‍റ് ബോക്‌സ് നിറച്ചു. 'നിങ്ങളെ മൂന്ന് പേരെയും വളരെയധികം സ്നേഹിക്കുന്നു!!!' -ഒരു ആരാധകന്‍ കുറിച്ചു. 'ക്യൂട്ട്നെസ് ഓവർലോഡ്.' -മറ്റൊരാള്‍ കുറിച്ചു. 'ഈ കൊച്ചു കുടുംബത്തെ സ്നേഹിക്കുക, നിക്ക് എത്ര സുന്ദരനാണ്, പ്രിയങ്കയും കുഞ്ഞ് മാല്‍തി മേരിയും എപ്പോഴും അങ്ങനെയാണ്.' -ഇപ്രകാരമാണ് മറ്റൊരു ആരാധകന്‍റെ കമന്‍റ്.
ഈ വർഷം ജനുവരിയിലാണ് മാല്‍തി മേരി ജൊനാസ്, പ്രിയങ്കയ്‌ക്കൊപ്പം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ജനുവരി 30ന് ലോസ് ഏഞ്ചൽസിൽ നടന്ന ജൊനാസ് ബ്രദേഴ്‌സിന്‍റെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ചടങ്ങിൽ പ്രിയങ്കയും നിക്കും മകള്‍ക്കൊപ്പം പങ്കെടുത്തിരുന്നു. ചടങ്ങില്‍ മാല്‍തിയുടെ അമ്മാവന്‍മാരായ (നിക്കിന്‍റെ സഹോദരങ്ങള്‍) കെവിനും, ജോ ജോനാസും അവരുടെ കുഞ്ഞ് താരത്തെ സ്വീകരിച്ചു.
Also Read:മാല്‍തിയുടെ ആദ്യ ഈസ്‌റ്റര്‍; ഈസ്‌റ്റര്‍ മുട്ടയുമായി കളിക്കുന്ന ചിത്രങ്ങളുമായി പ്രിയങ്ക