കേരളം

kerala

ETV Bharat / bharat

Private Plane skids off at Mumbai Airport : മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി - സ്വകാര്യ വിമാനം അപകടത്തിൽപ്പെട്ടു

Aircraft Skidded Off Mumbai Airport Runway : എട്ട് പേർ സഞ്ചരിച്ച വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്കുള്ള വിമാനം മുംബൈ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറി

Private Plane Crash In Mumbai Airport  Plane Crash  VSR Ventures Learjet 45 aircraft  Mumbai airport  Mumbai airport Plane Crash  മുംബൈ വിമാനത്താവളത്തിൽ വിമാനാപകടം  വിമാനാപകടം  വിമാനം റൺവേയിൽ നിന്ന് തെന്നിമാറി  സ്വകാര്യ വിമാനം അപകടത്തിൽപ്പെട്ടു  Aircraft Skidded Off Mumbai Airport Runway
Private Plane Crash In Mumbai Airport

By ETV Bharat Kerala Team

Published : Sep 14, 2023, 6:24 PM IST

മുംബൈ : മഹാരാഷ്‌ട്രയിലെ മുംബൈ വിമാനത്താവളത്തിൽ (Mumbai airport) വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടം. ഇന്ന് വൈകീട്ട് 5.02 നായിരുന്നു സംഭവം (Private Plane skids off at Mumbai Airport). വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്കുള്ള വിഎസ്ആർ വെഞ്ചേഴ്‌സ് ലിയർജെറ്റ് 45 എയർക്രാഫ്‌റ്റ് വിടി-ഡിബിഎൽ ഓപ്പറേറ്റിങ് വിമാനമാണ് (VSR Ventures Learjet 45 aircraft VT-DBL operating flight) അപകടത്തിൽപ്പെട്ടത്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും ഉൾപ്പടെ എട്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മുംബൈ വിമാനത്താവളത്തിലെ റൺവേ 27ൽ ലാൻഡ് ചെയ്യുമ്പോൾ മഴയെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details